കുമ്പസരിക്കാൻ അവധി വേണമെന്ന് പിസി ജോർജ്ജ്; ആവശ്യം ന്യായമെന്ന് ഭരണ-പ്രതിപക്ഷ എംഎൽഎമാർ

പിസി ജോര്‍ജിന്റെ ആവശ്യം ന്യായമാണെന്നും എന്നാൽ അദ്ദേഹം കുമ്പസാരിക്കുന്ന അച്ഛന്റെ അവസ്ഥ ദയനീയമായിരിക്കുമെന്നും അടൂര്‍ പ്രകാശ് - ചെയ്ത പാപങ്ങള്‍ അപ്പപ്പോള്‍ ഏറ്റുപറയുന്ന ആളാണ് പിസിയെന്ന് ജെയിംസ് മാത്യു
pc
pc

തിരുവനന്തപുരം: കുമ്പസാരിക്കാന്‍ അവധി വേണമെന്നാവശ്യപ്പെട്ട് പിസി ജോർജ്ജ് എംഎൽഎ. പെസഹ ബുധന് നിയമസഭയ്ക്ക് അവധി കൊടുക്കണമെന്നും തനിക്ക് കുമ്പസാരിക്കാന്‍ പോകണമെന്നുമായിരുന്നു പിസിയുടെ ആവശ്യം. പാപങ്ങളേറ്റു പറയാന്‍ പിസി ജോര്‍ജിന് സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തു.

ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതിനിര്‍ദേശങ്ങള്‍ക്കിടെയായിരുന്നു പിസി ജോര്‍ജ് തനിക്ക് കുമ്പസാരിക്കാന്‍ പോകാന്‍ അവധിവേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. പെസഹവ്യാഴം മാത്രമല്ല പെസഹബുധനും പ്രത്യേകതയുണ്ട്. മന്ത്രി തോമസ് ഐസക്കിന് അതറിയാത്തത് അദ്ദേഹം നല്ല ക്രിസ്ത്യാനിയല്ലാത്തതുകൊണ്ടാണെന്നും പിസി ജോർജ് പറഞ്ഞു.

പിസി ജോര്‍ജിന്റെ ആവശ്യം ന്യായമാണെന്നും എന്നാൽ അദ്ദേഹം കുമ്പസാരിക്കുന്ന അച്ഛന്റെ അവസ്ഥ ദയനീയമായിരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എന്നാൽ ചെയ്ത പാപങ്ങള്‍ അപ്പപ്പോള്‍ ഏറ്റുപറയുന്ന ആളാണ് പിസി ജോര്‍ജെന്നായിരുന്നു ഇടത് എംഎൽഎ ജെയിംസ് മാത്യുവിന്റെ പ്രതികരണം. പിസി ജോര്‍ജിന് കുറ്റങ്ങള്‍ ഏറ്റുപറയാന്‍ ഒരു ദിവസം മതിയാകില്ലെന്ന് ആര്‍ രാജേഷും ഓര്‍മിപ്പിച്ചു. താന്‍ പാപം ചെയ്യാത്ത ആളാണെന്നും രണ്ട് മിനിറ്റ് പോലും കുമ്പസാരിക്കാനുള്ള പാപങ്ങള്‍ തനിയ്ക്കില്ലെന്നായിരുന്നു പിസി ജോർജ്ജിന്റെ മറുപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com