ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്ന വീഡിയോ പുറത്ത് വിട്ട സംഭവത്തില്‍ വനിത എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

പൊലീസ് സ്റ്റേഷനില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇവരാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. 
ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്ന വീഡിയോ പുറത്ത് വിട്ട സംഭവത്തില്‍ വനിത എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്ന വീഡിയോ പകര്‍ത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. വനിത ഹെല്‍പ് ലൈനിലെ എഎസ്‌ഐ ആര്‍ ശ്രീലതയെയാണ് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇവരാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. 

ഇരുമ്പുപാലത്തിന് സമീപത്ത് മദ്യപിച്ച് ബഹളമുണ്ടാക്കി എന്ന പരാതിയെ തുടര്‍ന്നാണ് ട്രാന്‍സജെന്‍ഡറിനെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനിലെത്തിച്ച ഇവരെ ലിംഗ പരിശോധന നടത്തുന്നതിനിടെ പൊലീസുകാര്‍ ചിത്രീകരിച്ച വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വനിതാ പൊലീസുകാരും പുരുഷ പൊലീസുകാരുമുള്ള സ്‌റ്റേഷനില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് അവരെ നിര്‍ത്തിയതും.

ലിംഗപരിശോധനക്കിടെ ട്രാന്‍സ്‌ജെന്‍ഡറിനെ പൊലീസുകാര്‍ അപമാനിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കുവേണ്ടി എടുത്തതല്ല ഈ ദൃശ്യങ്ങളെന്നും വ്യക്തമായിരുന്നു. അതിനാല്‍തന്നെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനാണ് സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടി. ദൃശ്യങ്ങള്‍ ലഭിച്ചത് ആര്‍ക്കെല്ലാമെന്നും സൈബര്‍ സെല്‍ പരിശോധിച്ചു വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com