മദ്യവില വര്‍ധിക്കില്ല; പ്രചാരണത്തില്‍ അടിസ്ഥാനമില്ലന്നും തോമസ് ഐസക്

വിദേശ നിര്‍മിത വിദേശ മദ്യത്തിനു നികുതി കുറച്ചത് അവയുടെ മാര്‍ക്കറ്റ് വില കൂടി കണക്കിലെടുത്താണെന്നും തോമസ് ഐസക്
Bevco_calicut_760x400
Bevco_calicut_760x400

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധിക്കുമെന്ന പ്രചാരണം ശരിയല്ലെന്നു ധനമന്ത്രി മന്ത്രി ടി.എം. തോമസ് ഐസക്. സെസും സര്‍ചാര്‍ജും നികുതിയാക്കി മാറ്റിയതോടെ മദ്യത്തിന് വില വര്‍ദ്ധിക്കുമെന്ന് പ്രചാരണം നടന്നിരുന്നു. വിദേശ നിര്‍മിത വിദേശ മദ്യത്തിനു നികുതി കുറച്ചത് അവയുടെ മാര്‍ക്കറ്റ് വില കൂടി കണക്കിലെടുത്താണെന്നും ധനബില്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവേ തോമസ് ഐസക്ക് വ്യക്തമാക്കി. വാങ്ങാന്‍ ആളില്ലാത്തത് കണക്കിലെടുത്താണ് വിദേശനിര്‍മിത വിദേശമദ്യത്തിനു നികുതി കുറച്ചത്.

വിദേശ മദ്യത്തിന് 4500 രൂപയ്ക്കു ബവ്‌റിജസ് കോര്‍പറേഷന്‍ വഴി വില്‍ക്കാന്‍ സാധിക്കും. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ഇതേ മദ്യം ഇറക്കുമതി ചെയ്തു പെഗ് റേറ്റില്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു. കുപ്പി അതേപടി വില്‍ക്കാന്‍ കഴിയില്ല. ഈ പുതിയ നികുതി നിരക്ക് എങ്ങനെ പ്രാവര്‍ത്തികമാകുന്നുവെന്നു പഠിച്ച ശേഷം ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നും തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com