വെള്ളാപ്പള്ളിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്; കോളജ് ഫണ്ട് വകമാറ്റിയ കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊല്ലം എസ്എന്‍ കോളജിലെ ഫണ്ട് വകമാറ്റിയ കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.
 വെള്ളാപ്പള്ളിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്; കോളജ് ഫണ്ട് വകമാറ്റിയ കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: കൊല്ലം എസ്എന്‍ കോളജിലെ ഫണ്ട് വകമാറ്റിയ കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഡിജിപിയുടെ മേല്‍നോട്ടത്തില്‍ എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിങ്കില്‍ ബെഞ്ച് ഉത്തരവിട്ടു. 

അന്വേഷണം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന് നിര്‍ദേശിച്ച കോടതി,വെള്ളാപ്പള്ളിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നിരീക്ഷിച്ചു. കുറ്റം ചെയ്തവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. കൊല്ലം സ്വദേശി സുരേന്ദ്രബാബു നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com