കര്‍ദിനാളിനെതിരായ ആരോപണങ്ങള്‍ ഗുരുതരം ; കേസെടുത്തതിലുള്ള സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി

അന്വേഷണം വേണമെന്ന ഹര്‍ജിക്കാരുടെ നിലപാടിനൊപ്പമാണെന്ന് സുപ്രീംകോടതി 
കര്‍ദിനാളിനെതിരായ ആരോപണങ്ങള്‍ ഗുരുതരം ; കേസെടുത്തതിലുള്ള സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : സിറോ മലബാര്‍ സഭ അങ്കമാലി- എറണാകുളം അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഹൈക്കോടതി അനുവദിച്ച സ്‌റ്റേ തുടരും. സ്‌റ്റേ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. കേസ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്. ഇതില്‍ അടുത്തമാസം ആദ്യം തീര്‍പ്പ് കല്‍പ്പിക്കാനിരിക്കുകയാണ്. ആ സാഹചര്യത്തില്‍ കേസില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

കേസ് ആദ്യം കേട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും, കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുമാണ് നിര്‍ദേശിച്ചത്. അല്ലാതെ കര്‍ദിനാളിനെതിരെ മറ്റ് നടപടികളൊന്നും എടുത്തിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും വി ഗിരിയും ചൂണ്ടിക്കാട്ടി. 

കര്‍ദിനാളിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് സുപ്രീംകോടതി അപ്പോള്‍ അഭിപ്രായപ്പെട്ടു. അന്വേഷണം വേണമെന്ന ഹര്‍ജിക്കാരുടെ നിലപാടിനൊപ്പമാണ് കോടതി. എന്തായാലും ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിക്കട്ടെ. ഹൈക്കോടതി വിധിയില്‍ തൃപ്തരല്ലെങ്കില്‍ നിങ്ങള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. കര്‍ദിനാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com