കീഴാറ്റൂര്‍ എല്ലാം പറഞ്ഞ് കഴിഞ്ഞതാണ്; വിവാദങ്ങളെ തൊടാതെ മുഖ്യമന്ത്രി

കീഴാറ്റൂര്‍ വിഷയത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞു കഴിഞ്ഞതാണ്  -  നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ വിഷയം ചര്‍ച്ച ചെയ്തില്ല
കീഴാറ്റൂര്‍ എല്ലാം പറഞ്ഞ് കഴിഞ്ഞതാണ്; വിവാദങ്ങളെ തൊടാതെ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കീഴാറ്റൂര്‍ വിഷയത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞു കഴിഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് പിണറായി പറഞ്ഞു. കേരളത്തിലെ ദേശീയ പാത വികസനത്തിനോട് കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായാണ് പ്രതികരിച്ചതെന്ന് പിണറായി വ്യക്തമാക്കി. 

അഞ്ച് നിവേദനങ്ങളാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് നല്‍കിയത്. ദേശീയപാത വികസനം.,ദേശീയ ജലപാത വികസനം ഉള്‍പ്പെടെ സംസ്ഥാനം മുന്നോട്ട് വെച്ച ആവശ്യങ്ങളോട് കേന്ദ്രം അനുകൂലമായാണ് പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞുത ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായ വില നല്‍കണമെന്ന് മുഖ്യമന്ത്രി ഗഡ്കരിയോട് ആവശ്യപ്പെട്ടു. സംസ്ഥാനം നിശ്ചയിച്ച വില അധികമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ ചര്‍ച്ചയാകാമെന്ന് ഗഡ്കരി പറഞ്ഞതായും പിണറായി പറഞ്ഞു.

കേരളത്തിലെ പൊലീസ് സൗഹാര്‍ദപരമായാണ് പെരുമാറുന്നതെന്ന് ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. സമീപ ദിവസങ്ങൡ ഉണ്ടായത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. നിയമസഭയില്‍ മുഖ്യമന്ത്രി ഇല്ലാത്തതില്‍ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഞാന്‍ ഇവിടെയാണെന്ന് നിങ്ങള്‍ക്കറിയില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com