മന്ത്രിമാര്‍ക്കു മാത്രമല്ല, ഹൈക്കോടതി ജഡ്ജിമാര്‍ക്കും  ഇന്നോവ ക്രിസ്റ്റ കാറുകള്‍

മന്ത്രിമാര്‍ക്കു മാത്രമല്ല, ഹൈക്കോടതി ജഡ്ജിമാര്‍ക്കും  ഇന്നോവ ക്രിസ്റ്റ കാറുകള്‍
മന്ത്രിമാര്‍ക്കു മാത്രമല്ല, ഹൈക്കോടതി ജഡ്ജിമാര്‍ക്കും  ഇന്നോവ ക്രിസ്റ്റ കാറുകള്‍

തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാര്‍ക്കു വേണ്ടി ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 28 കാറുകളാണു ജഡ്ജിമാര്‍ക്കായി വാങ്ങുന്നത്. നേരത്തേ എല്ലാ മന്ത്രിമാര്‍ക്കും ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങിയിരുന്നു. 25 ലക്ഷം രൂപ വരെ വിലയുള്ളവയാണ് ക്രിസ്റ്റ മോഡല്‍ കാറുകള്‍. 

അഭിഭാഷക ക്ലാര്‍ക്ക് ക്ഷേമനിധി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. ക്ഷേമനിധി സ്റ്റാംപ് വില 12 രൂപയില്‍നിന്ന് 20 രൂപയാക്കി ഉയര്‍ത്താനും അംഗങ്ങളുടെ വാര്‍ഷിക അംശദായം 1200 രൂപയില്‍നിന്നു രണ്ടായിരമായി ഉയര്‍ത്താനും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com