സര്‍ക്കാര്‍ ആനകൂല്യങ്ങള്‍ നേടാന്‍ നിശ്ചയമായും ജാതി പറയേണ്ടി വരും: വെള്ളാപ്പള്ളി

നാലു വോട്ടിനു വേണ്ടി പ്രത്യയശാസ്ത്രങ്ങള്‍പോലും മറന്നു പിന്നാലെ നടക്കാന്‍ മടിയില്ലാത്തവരായി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി
സര്‍ക്കാര്‍ ആനകൂല്യങ്ങള്‍ നേടാന്‍ നിശ്ചയമായും ജാതി പറയേണ്ടി വരും: വെള്ളാപ്പള്ളി

അടിമാലി:സ്‌കൂള്‍ പ്രവേശനത്തിനു ജാതിയില്ലെന്നു പറയുന്നവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഉന്നത വിദ്യാഭ്യാസവും നേടാന്‍ ഭാവിയില്‍ ജാതി പറയേണ്ടി വരുന്ന അവസ്ഥ കേരളത്തിലുണ്ടെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളപ്പള്ളി നടേശന്‍. സംസ്ഥാനത്തെ വിവിധ സ്‌കുളുകളില്‍ ഇക്കൊല്ലം പ്രവേശനം നേടിയ 1,24,147 വിദ്യാര്‍ത്ഥികള്‍ ജാതി മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയതായി മേനി നടിക്കുമ്പോഴും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നിശ്ചയമായും ജാതി പറയേണ്ടി വരും. സമുദായത്തിനു വേണ്ടി ശബ്ദിച്ചതന്റെ പേരില്‍ കോടതി കയറേണ്ടി വന്ന അനുഭവവും തനിക്കുണ്ടായിട്ടുണ്ട്.

കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടു ബാങ്ക് രാഷ്ട്രീയത്തെ താലോലിക്കുകയാണ്. നാലു വോട്ടിനു വേണ്ടി പ്രത്യയശാസ്ത്രങ്ങള്‍പോലും മറന്നു പിന്നാലെ നടക്കാന്‍ മടിയില്ലാത്തവരായി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി. അസംഘടിതരല്ലാത്ത പിന്നാക്ക ജനവിഭാഗങ്ങള്‍ ഇതിന്റെ ദുരവസ്ഥ അനുഭവിക്കുകയാണ്. ശക്തമായി സംഘടിച്ചാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ പറ്റു എന്ന സ്ഥിതിയിലേക്കാണു കാര്യങ്ങളുടെ പോക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com