ജാതി,മതരഹിത കേരളം; സര്‍ക്കാര്‍ കണക്കില്‍ ഗുരുതര പിഴവുകള്‍

കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ ജാതി, മതരഹിതരായി പഠിക്കുന്നുവെന്ന സര്‍ക്കാര്‍ കണക്കുകളില്‍ വന്‍ പിഴവ്.
ജാതി,മതരഹിത കേരളം; സര്‍ക്കാര്‍ കണക്കില്‍ ഗുരുതര പിഴവുകള്‍

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ ജാതി, മതരഹിതരായി പഠിക്കുന്നുവെന്ന സര്‍ക്കാര്‍ കണക്കില്‍ വന്‍ പിഴവ്. മലപ്പുറം,കാസര്‍ഗോഡ് ജില്ലകളിലെ കണക്കില്‍ പിഴവുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. 400ല്‍ അധികം സ്‌കൂളുകളിലെ കണക്കുകളാണ് തെറ്റായി നല്‍കിയിരിക്കുന്നത്. 

ജാതി രേഖപ്പെടുത്തിയ കുട്ടികളും ജാതിരഹിത പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നിയമസഭയില്‍വെച്ച രേഖയില്‍ കാസര്‍ഗോഡ് അഞ്ചു സ്‌കൂളുകളില്‍ 2000ലധികം കുട്ടികള്‍ക്ക് മതമില്ല. എന്നാല്‍ ആറ് സ്‌കൂളുകളില്‍ ഒറ്റക്കുട്ടി പോലും മതരഹിത വിഭാഗത്തിലില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സര്‍ക്കാര്‍ വെബ്‌സൈറ്റായ സമ്പൂര്‍ണയിലും മതം രേഖപ്പെടുത്തിയ കുട്ടികളുടെ വിവരങ്ങളുണ്ട്. എന്നാല്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയസഭയില്‍ വെച്ച കണക്കുകള്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. മറ്റ് ജില്ലകളുടെ കണക്കിലും സര്‍ക്കാരിന് തെറ്റുപറ്റിയിട്ടുണ്ടാകും എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. 

കേരളം മതമില്ലാത്ത സംസ്ഥാനമായി മാറുന്നുവെന്ന് ദേശീയതലത്തില്‍ വരെ ചര്‍ച്ചകള്‍ സജീവമായ സമയത്താണ് സര്‍ക്കാരിന് കണക്ക് പിഴച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. 

201718 അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതി,മതം എന്നിവയ്ക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ 1,24,147 കുട്ടികള്‍ പഠിക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ വെച്ച കണക്കുകളില്‍ പറഞ്ഞിരുന്നത്. 

സര്‍ക്കാര്‍ കണക്ക് പ്രകാരം ഒന്നുമുതല്‍ പത്തുവരെ 1,23,630 കുട്ടികളും ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷത്തില്‍ 278കുട്ടികളും രണ്ടാം വര്‍ഷം 239കുട്ടികലും ജാതി,മത കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com