മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി; ഒരു മരണം

വ്യാഴാഴ്ച പുലര്‍ച്ചെ മുന്നു മണിയോടെ കൊടകര ദേശീയ പാതയില്‍ നെല്ലായിക്കടുത്ത് കൊളത്തൂരില്‍ വെച്ചായിരുന്നു അപകടം
മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി; ഒരു മരണം

തൃശൂര്‍: മലയാറ്റൂരിലേക്ക് തീര്‍ഥാടനത്തിനായി നടന്നു പോവുകയായിരുന്ന തീര്‍ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 

വ്യാഴാഴ്ച പുലര്‍ച്ചെ മുന്നു മണിയോടെ കൊടകര ദേശീയ പാതയില്‍ നെല്ലായിക്കടുത്ത് കൊളത്തൂരില്‍ വെച്ചായിരുന്നു അപകടം. പാവറട്ടി വെണ്‍മേനാട് മുക്കോലി വീട്ടില്‍ ദാസിന്റെ മകന്‍ അക്ഷയ്(19) ആണ് മരിച്ചത്. അക്ഷയ് എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയണ്. പൊള്ളാച്ചി സ്വദേശിയായ ലോറി ഡ്രൈവര്‍ പാണ്ഡി രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com