രണ്ട് പെഗ് കഴിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല; കീഴ്പ്പെടാതിരുന്നാല്‍ മതിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി

രണ്ടു പെഗ് കഴിക്കുന്നതുകൊണ്ട് പ്രശ്‌നമൊന്നുമില്ലെന്നും മദ്യം മനുഷ്യനെ കീഴ്‌പെടുത്താതിരുന്നാല്‍ മതിയെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി. രാജു
രണ്ട് പെഗ് കഴിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല; കീഴ്പ്പെടാതിരുന്നാല്‍ മതിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി

കൊച്ചി:  രണ്ടു പെഗ് കഴിക്കുന്നതുകൊണ്ട് പ്രശ്‌നമൊന്നുമില്ലെന്നും മദ്യം മനുഷ്യനെ കീഴ്‌പെടുത്താതിരുന്നാല്‍ മതിയെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി. രാജു. കേരളത്തില്‍ മദ്യപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും ബാറുകള്‍ തുറക്കുന്നത് അവര്‍ക്കൊക്കെ താല്‍പര്യമുള്ള കാര്യമാണെന്നും രാജു പറഞ്ഞു. സംസ്ഥാനത്തു കൂടുതല്‍ മദ്യവില്‍പനശാലകള്‍ തുറക്കുന്നതു സംബന്ധിച്ച ചോദ്യത്തിനായിരുന്നു രാജുവിന്റെ പ്രതികരണം.

എല്‍.ഡി.എഫ് സര്‍ക്കാര്‍ മദ്യവര്‍ജനത്തിന് ഇതുവരെ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് തിയേറ്ററില്‍ മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ വിശദീകരിച്ചു പരസ്യം നല്‍കുന്നുണ്ടെന്നായിരുന്നു മറുപടി. മദ്യക്കുപ്പിയുടെ പുറത്ത് ആരോഗ്യത്തിനു ഹാനികരമെന്ന് എഴുതിവയ്ക്കുന്നുണ്ട്. മദ്യത്തിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും.

'വിമുക്തി' പദ്ധതി പ്രകാരവും മദ്യ വര്‍ജനമെന്ന എല്‍ഡിഎഫ് നയം സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാരായ തൊഴിലാളി പുനരധിവാസ യൂണിയന്‍ (എഐടിയുസി) 11നു സെക്രട്ടേറിയറ്റിലേക്കു സംഘടിപ്പിക്കുന്ന മാര്‍ച്ചിനെക്കുറിച്ചു വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയതായിരുന്നു രാജു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com