ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കൈവിരലുകള്‍ ഞെരിച്ചൊടിച്ചു ; മെഡിക്കല്‍ കോളേജ് അറ്റന്‍ഡര്‍ക്ക് സസ്‌പെന്‍ഷന്‍

സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു 
ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കൈവിരലുകള്‍ ഞെരിച്ചൊടിച്ചു ; മെഡിക്കല്‍ കോളേജ് അറ്റന്‍ഡര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത. കാലില്‍ ശസ്ത്രക്രിയ ചെയ്ത് കമ്പിയിട്ട് കിടന്ന രോഗിയുടെ കൈവിരലുകള്‍ ആശുപത്രി ജീവനക്കാരന്‍ ഞെരിച്ച് ഒടിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ സുനില്‍ കുമാറാണ് രോഗിയുടെ വിരല്‍ ഞെരിച്ച് ഒടിക്കുകയും തല്ലാന്‍ കൈവീശുകയും ചെയ്തത്.  അഞ്ചല്‍ വിളക്കുപാറ സ്വദേശി വാസുവിനോടായിരുന്നു ജീവനക്കാരന്റെ ക്രൂരത. 

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ  സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജോബി ജോണും നേഴ്‌സിഗ് സൂപ്രണ്ടും നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രോഗിയോട് ക്രൂരമായി ക്രൂരമായി പെരുമാറിയ ജീവനക്കാന്‍ ആര്‍ സുനില്‍കുമാറിനെ സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ് സസ്‌പെന്റ് ചെയ്തു. എന്നാല്‍ സംഭവം നടന്നത് എന്നാണെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞ 19 ന് ഇടുപ്പെല്ലിന്റെ ചികിത്സക്കായാണ് രോഗി ഇവിടെ എത്തിയത്. 23 ന് ഡിസ് ചാര്‍ജ് ചെയ്തിരുന്നു. രണ്ടാഴ്ച വിശ്രമത്തിന് ശേഷം തുടര്‍ ചികിത്സക്ക് എത്തുന്ന ഈ രോഗിയുടെ തുടര്‍ ചികിത്സകള്‍ സൗജന്യമായി നല്‍കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട  ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രോഗിയുടെ തുടര്‍ ചികില്‍സ സൗജന്യമായി നല്‍കുന്നത്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ഉത്തരവിട്ടു. ആശുപത്രി സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com