കെഎസ്ആര്‍ടിസി നില്‍പ്പ് യാത്ര; ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ചട്ടഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍

കെഎസ്ആര്‍ടിസിയുടെ അതിവേഗ ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ഗതാഗത നിയമത്തില്‍ ചട്ടഭേദഗതിക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
കെഎസ്ആര്‍ടിസി നില്‍പ്പ് യാത്ര; ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ചട്ടഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍

 തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ അതിവേഗ ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ഗതാഗത നിയമത്തില്‍ ചട്ടഭേദഗതിക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യുന്ന തരത്തില്‍ മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്യും. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എജിയുടെ നിയമോപദേശപ്രകാരമാണ് ചട്ടഭേദഗതി വരുത്താമെന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്. 


ഹൈക്കോടതി ഉത്തരവ് ഒറ്റനോട്ടത്തില്‍ ശരിരായ ഉത്തരാവാണ് എന്ന് തന്നെയാണ് സമൂഹത്തിന് തോന്നുക. ഹൈക്കോടതിയുടെ ഉദ്ദേശ ശുദ്ധിയെ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇതുമൂലം അപൂര്‍വ സന്ദര്‍ഭങ്ങളിലെങ്കിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. കെഎസ്ആര്‍ടിസിയുടെ ലാഭം മാത്രമല്ല, പ്രത്യേകിച്ച് അവധി ദിവസങ്ങളില്‍ ഒക്കെ നല്ല തിരക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ ഉണ്ടാകാറുണ്ട്. അങ്ങനെ വേണ്ടിവരുമ്പോള്‍ യാത്രക്കാരെ കയറ്റുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി ഇപ്പോഴത്തെ വിധിയുടെ പശ്ചാതാലത്തില്‍ മാറിയിട്ടുണ്ട്. അപ്പോഴാണ് രണ്ടുതരം പരിഹാര മാര്‍ഗങ്ങള്‍ മുന്നോട്ടുവന്നത്. ഒന്ന് ഹൈക്കോടതിയില്‍ത്തന്നെ ഒരു റിവ്യു പെറ്റീഷന്‍ സമര്‍പ്പിച്ചുകൊണ്ട് യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുക. രണ്ട് നിലവിലെ മോട്ടോര്‍വാഹന നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമോയെന്ന് പരിശോധിക്കുക. മോട്ടോര്‍ വാഹന ചട്ടഭേദഗതി ഉടന്‍ പുറത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിയമസഭയില്‍ ബില്ലായി അവതരിപ്പിക്കുമ്പോള്‍ ുണ്ടാകുന്ന കാലതാമസം കണക്കിലെടുത്ത് എക്‌സിക്ക്യൂട്ടീവ് നോട്ടീഫിക്കേഷന്‍ ഇറക്കി വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com