ചെങ്ങന്നൂരില്‍ ഭൂരിഭാഗവും മദ്യപാനികളോ?; വിശദീകരണവുമായി സിപിഐ ജില്ലാ സെക്രട്ടറി

ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ചെങ്ങന്നൂരില്‍ ഭൂരിപക്ഷം പേരും മദ്യപിക്കുന്നവരാണെന്ന് താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. 
ചെങ്ങന്നൂരില്‍ ഭൂരിഭാഗവും മദ്യപാനികളോ?; വിശദീകരണവുമായി സിപിഐ ജില്ലാ സെക്രട്ടറി

പതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ചെങ്ങന്നൂരില്‍ ഭൂരിപക്ഷം പേരും മദ്യപിക്കുന്നവരാണെന്ന് താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. ചെങ്ങന്നൂരില്‍ ഭൂരിപക്ഷം പേരും മദ്യപിക്കുന്നവര്‍ ആണ് എന്ന് ഞാന്‍ എവിടേയാണ് പറഞ്ഞത്. പാതുവേ കേരളീയ സമൂഹത്തില്‍ മദ്യം ഉപയോഗിക്കുന്നവര്‍ കൂടിയിട്ടുണ്ട് എന്ന സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നതിനാല്‍ മദ്യം ഉപയോഗിക്കുന്നവരേ നമുക്ക് ബോധവത്ക്കരണത്തിലൂടെയാണ് മാറ്റാന്‍ കഴിയു എന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത് എന്ന് രാജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

രാജുവിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രിയ മനോരമ..

കമ്യൂണിസ്റ്റ് വിരോധം ഉള്ള പത്രത്തില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതിക്ഷിച്ചിട്ടില്ല.. പക്ഷേ പത്ര ധര്‍മ്മം എന്ന ഒന്നുണ്ടല്ലോ.രാവിലേ എഴുന്നേറ്റാല്‍ പത്രം വായിക്കല്‍ ആണ് ആദ്യ കടമ എന്ന് പറഞ്ഞ് തന്നിട്ടുള്ള അച്ഛനമ്മമാര്‍ക്കം ഗുരു കാരണവരേയും ഓര്‍മിപ്പിച്ച് കൊണ്ട് ചോദിക്കട്ടെ. വാര്‍ത്ത കൊടുക്കുന്നത് സത്യമാക്കണമെന്ന് നിങ്ങളുടെ ന്യൂസ് എഡിറ്റര്‍ നോക്കാറില്ലേ. ചെങ്ങന്നൂരില്‍ ഭൂരിപക്ഷം പേരും മദ്യപിക്കുന്നവര്‍ ആണ് എന്ന് ഞാന്‍ എവിടേയാണ് പറഞ്ഞത്.

പൊതുവേ കേരളീയ സമൂഹത്തില്‍ മദ്യം ഉപയോഗിക്കുന്നവര്‍ കൂടിയിട്ടുണ്ട് എന്ന സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നതിനാല്‍ മദ്യം ഉപയോഗിക്കുന്നവരേ നമുക്ക് ബോധവത്ക്കരണത്തിലൂടെ യാണ് മാറ്റാന്‍ കഴിയു എന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പോലും മദ്യപിക്കരുത് എന്നും കമ്മ്യുനിസ്റ്റുകാരന്‍ സമൂഹത്തിന്റെ റോള്‍ മോഡല്‍ ആണ് എന്നുമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. മദ്യ ഉപയോഗം ഘട്ടം ഘട്ടമായി കുറച്ച് മദ്യത്തിന്റെ ലഭ്യത പൂര്‍ണ്ണമായും ഒഴിവാക്കണം എന്നാണ് എന്റെ കാഴ്ചപ്പാട്.
ആടിനെ പട്ടിയാക്കുന്ന ഇത്തരം വാര്‍ത്തകളേ ജനം തിരച്ചറിയുന്നത് കൊണ്ടാണ് പത്രപ്രചാരം കുറയുന്നത് എന്ന് മനസ്സിലാകുന്നത് നന്നായിരിക്കും. തങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ തങ്ങളുടെ സമുദായത്തിലേ മുഖ്യമന്ത്രി തന്നെ വേണം എന്ന് വാശി പിടിക്കുന്ന പത്രങ്ങള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എഴുതുന്ന ഇത്തരം വാര്‍ത്തകളാണ് സാധരണക്കാരെ പത്രവായനയില്‍ നിന്ന് അകറ്റുന്നത്.

ഈ വളച്ചൊടിച്ച വാര്‍ത്ത വായിച്ച് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ എന്റെ ഈ വീശദികരണം സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com