പൊതു സമൂഹത്തിന് മുന്നില്‍ സഭ അപഹസിക്കപ്പടുന്നു; ഭൂമിയിടപാട് വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി സഹായ മെത്രാന്‍

സിറോ മലബാര്‍ സഭ ഭൂമിയിടപാട് പ്രശ്‌നത്തില്‍ പരോക്ഷ വിമര്‍ശനവുമായി ചങ്ങാനാശേരി സഹായ മെത്രാന്‍ ഡോ. തോമസ് തറയില്‍
പൊതു സമൂഹത്തിന് മുന്നില്‍ സഭ അപഹസിക്കപ്പടുന്നു; ഭൂമിയിടപാട് വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി സഹായ മെത്രാന്‍

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് പ്രശ്‌നത്തില്‍ പരോക്ഷ വിമര്‍ശനവുമായി ചങ്ങാനാശേരി സഹായ മെത്രാന്‍ ഡോ. തോമസ് തറയില്‍. ദുഃഖവെള്ളി പ്രത്യേക പ്രാര്‍ത്ഥനാ വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

പൊതുസമൂഹത്തിന് മുന്നില്‍ സഭ അപഹസിക്കപ്പെടുകയാണ്. ചില അജപാലകര്‍ അതിന് നേതൃത്വം നല്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഭൂമിയിടപാട് വിഷയത്തില്‍ ഇനിയൊരു പരസ്യ പ്രതികരണം വേണ്ടെന്നുള്ള വൈദിക സമിതിയുടെ തീരുമാനം നിലനില്‍ക്കെയാണ് പരോക്ഷ വിമര്‍ശവുമായി സഹായമെത്രാന്‍ രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com