ഇനി വെടിക്കെട്ട് അപകടം ഉണ്ടായാൽ പൂർണ ഉത്തരവാദിത്തം പൊലീസിന് ആയിരിക്കുമെന്ന് ഡിജിപി
By സമകാലിക മലയാളം ഡെസ്ക് | Published: 31st March 2018 10:03 PM |
Last Updated: 31st March 2018 10:03 PM | A+A A- |

കോട്ടയം: സംസ്ഥാനത്ത് വെടിക്കെട്ട് അപകടങ്ങള്‍ ഇനിയും ഉണ്ടായാൽ അതിെൻറ പൂർണ ഉത്തരവാദിത്തം പൊലീസിനായിരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തിൽ ആദ്യം മറുപടി നൽകേണ്ടത് പൊലീസാകും. അതിനാൽ ആഘോഷം കൊഴുപ്പിക്കാൻ നടത്തുന്ന വെടിക്കെട്ടുകൾക്ക് അവസരം നല്‍കരുതെന്നും ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
വെടിക്കെട്ടിനുള്ള അനുമതി സംബന്ധിച്ച് പൊലീസ് സ്വീകരിക്കേണ്ട നടപടികളും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. വെടിക്കെട്ട് നടത്താൻ ജില്ല ഭരണകൂടം അനുമതി നൽകിയാലും പൊലീസിന് നിരവധി ഉത്തരവാദിത്തമുണ്ട്. അപകടം ഉണ്ടായാൽ ജില്ല ഭരണകൂടമാണോ പൊലീസാണോ മറുപടി പറയേണ്ടതെന്ന ചോദ്യങ്ങൾക്ക് പൊലീസാണ് ആദ്യം ഉത്തരം നല്‍കേണ്ടതെന്നും ഡി.ജി.പി വ്യക്തമാക്കി.