നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു ; വിദ്യാഭ്യാസമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫാണ് സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്
നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു ; വിദ്യാഭ്യാസമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം : വിദ്യാര്‍ത്ഥികളുടെ ജാതിക്കോളം സംബന്ധിച്ച കണക്കുകളില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിനെതിരെ പ്രതിപക്ഷം. മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. 

1,24,147 കുട്ടികള്‍ ജാതി രേഖപ്പെടുത്താതെ വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിട്ടുണ്ടെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ മന്ത്രിയുടെ കണക്കുകള്‍ തെറ്റാണെന്ന് പിന്നീട് വ്യക്തമായി. ഇതേത്തുടര്‍ന്നാണ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. 

അതേസമയം സോഫ്റ്റ് വെയറില്‍ ലഭിച്ച വിവരപ്രകാരമുള്ള കണക്കുകളാണ് നിയമസഭയില്‍ അവതരിപ്പിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. സോഫ്റ്റ്‌വെയറിന് ലഭിച്ച വിവര പ്രകാരം കണക്കുകള്‍ ശരിയാണ്. ജാതിക്കോളം ഒഴിച്ചിട്ടുള്ള കുട്ടികളുടെ കണക്ക് സാങ്കേതികം മാത്രമാണ്. മതവും വിശ്വാസവുമായി കണക്കുകള്‍ക്ക് ബന്ധമില്ല. 

ജാതിക്കോളം ഒഴിച്ചിട്ടതിലെ പിശക് പരിശോധിക്കും. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ഡിപിഐക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി രവീന്ദ്രനാഥ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com