പറഞ്ഞത് സോഫ്റ്റ് വെയറിലെ കണക്കുകള്‍ ; പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

സോഫ്റ്റ് വെയറില്‍ ലഭിച്ച വിവരപ്രകാരമുള്ള കണക്കുകളാണ് നിയമസഭയില്‍ അവതരിപ്പിച്ചത്
പറഞ്ഞത് സോഫ്റ്റ് വെയറിലെ കണക്കുകള്‍ ; പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : ജാതിക്കോളം ഒഴിച്ചിട്ടതിലെ പിശക് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. വിഷയത്തില്‍ പിശകുണ്ടോ എന്ന് പരിശോധിക്കാന്‍ ഡിപിഐക്ക് നിര്‍ദേശം നല്‍കി. ജാതിയില്ല കുട്ടികളുടെ കണക്ക് സമ്പൂര്‍ണ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ശേഖരിച്ച് നിയമസഭയില്‍ അറിയിക്കുകയാണ് ചെയതതെന്ന് മന്ത്രി പറഞ്ഞു. 

സോഫ്റ്റ് വെയറില്‍ ലഭിച്ച വിവരപ്രകാരമുള്ള കണക്കുകളാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. സോഫ്റ്റ് വെയറിന് ലഭിച്ച വിവര പ്രകാരം കണക്കുകള്‍ ശരിയാണ്. ജാതിക്കോളം ഒഴിച്ചിട്ടുള്ള കുട്ടികളുടെ കണക്ക് സാങ്കേതികം മാത്രമാണ്. മതവും വിശ്വാസവുമായി കണക്കുകള്‍ക്ക് ബന്ധമില്ല. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ഡിപിഐക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി രവീന്ദ്രനാഥ് അറിയിച്ചു.

ആദിവാസി കുട്ടികളെ എസ്എസ്എല്‍സി പരീക്ഷ എഴുതിക്കാതിരുന്ന സംഭവം സര്‍ക്കാര്‍ അന്വേഷിക്കും. എസ്എസ്എല്‍സിക്ക് വിജയശതമാനം കുറഞ്ഞുപോകും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വയനാട്ടില്‍ ആദിവാസി കുട്ടികളെ എസ്എസ്എല്‍സി പരീക്ഷ എഴുതിക്കാതിരുന്നത് എന്നാണ് ആക്ഷേപം ഉയര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com