ഷെ​ഫീ​ൻ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ പു​ന:​സ്ഥാ​പി​ക്ക​ണം ; ഹാ​ദി​യ അ​പേ​ക്ഷ ന​ൽ​കി

മ​ല​പ്പു​റം ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ഹാ​ദി​യ അ​പേ​ക്ഷ ന​ൽ​കി​യ​ത്
ഷെ​ഫീ​ൻ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ പു​ന:​സ്ഥാ​പി​ക്ക​ണം ; ഹാ​ദി​യ അ​പേ​ക്ഷ ന​ൽ​കി

മ​ല​പ്പു​റം: ഷെ​ഫീ​ൻ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ദി​യ അ​പേ​ക്ഷ ന​ൽ​കി. മ​ല​പ്പു​റം ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. 2016 ഡി​സം​ബ​ര്‍ 19ന് ​കോ​ട്ട​ക്ക​ല്‍ പു​ത്തൂ​ര്‍ ജു​മാ ​മ​സ്ജി​ദി​ൽ​വ​ച്ചാ​ണ് ഹാ​ദി​യ​യു​ടെ​യും ഷെ​ഫീ​ന്‍ ജ​ഹാ​ന്‍റെ​യും വി​വാ​ഹം ന​ട​ന്ന​ത്. 

തൊട്ടടുത്ത ദിവസം ​ഹാ​ദി​യ​യും ഷെ​ഫി​നും ചേ​ര്‍​ന്ന് ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന് അ​പേ​ക്ഷ ന​ൽ​കി. എന്നാൽ വിവാഹത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചു. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കോടതി നിർദേശം നൽകിയിരുന്നു. 

അതേസമയം, വിവാഹത്തില്‍ യാതൊരുവിധ ദുരൂഹതയുമില്ലെന്ന് ചൂണ്ടിക്കാട്ടി 2017 ജനുവരി 30ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാൽ  2017 മെയ് 24 കേസ് ഹൈക്കോടതി വിവാഹം അസാധുവാക്കുകയും, ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു.  ഇതിനെതിരെ സമർപ്പിച്ച ഹർജിയിൽ 2018 മാര്‍ച്ച് 8ന് ഹാദിയ - ഷെഫിന്‍ ജഹാന്‍ വിവാഹം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 

വിവാഹം റദ്ദ് ചെയ്ത ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പ്രായപൂർത്തിയായ രണ്ടുപേർക്ക് ഇഷ്ടമുള്ള വിവാഹം കഴിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു കോടതി നിരീക്ഷണം. വിവാഹം ഒഴികെയുള്ള കാര്യങ്ങളില്‍ എൻഐഎക്ക് അന്വേഷണം തുടരാമെന്നും സുപ്രീം കോടതി വിധിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് ഹാദിയ വിവാഹ രജിസ്ട്രേഷൻ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ പഞ്ചായത്തിനെ സമീപിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com