എസ്എസ്എല്‍സി വിജയശതമാനം ഉയര്‍ന്നു;  97.84 ശതമാനം വിജയം 

4,31,162 വിദ്യാര്‍ത്ഥികള്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ്
എസ്എസ്എല്‍സി വിജയശതമാനം ഉയര്‍ന്നു;  97.84 ശതമാനം വിജയം 

തിരുവനന്തപുരം:എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം വിജയം. വിജയത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2.26 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  

4,41,104 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,31,162 വിദ്യാര്‍ത്ഥികള്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം 95.58 ശതമാനമായിരുന്നു വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടിയ ജില്ല എറണാകുളമാണ്. 99.12 ശതമാനം. ഏറ്റവും കുറവ് വയനാടും. 93.87 ശതമാനമാണ് വയനാടിന്റെ വിജയം.

 34313 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചുവെന്ന് രവീന്ദ്രനാഥ് പറഞ്ഞു. 517 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്.

പുനര്‍മൂല്യനിര്‍ണയത്തിനും സുക്ഷ്മപരിശോധനയ്ക്കും മേയ് അഞ്ചുമുതല്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു വിഷയം മാത്രം പരാജയപ്പെട്ടവര്‍ക്കുളള സേ പരീക്ഷ മേയ് 21 മുതല്‍ 25 വരെ നടക്കും. ജൂണ്‍ ഒന്നിന് തന്നെ പരീക്ഷാഫലം പ്രഖ്യാപിക്കും.പ്ലസ് വണ്‍ പ്രവേശന നടപടികള്‍ മേയ് ഒന്‍പതിന് ആരംഭിക്കുമെന്നും രവീന്ദ്രനാഥ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com