ലിഗയുടെ കൊലപാതകം : രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ; ആവശ്യമെങ്കില്‍ ആന്തരികാവയവങ്ങള്‍ വിദേശത്ത് അയച്ച് പരിശോധിക്കുമെന്ന് പൊലീസ് 

അന്വേഷണസംഘത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അഭിനന്ദിച്ചു.  അന്വേഷണ സംഘത്തിന് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കി ആദരിക്കുമെന്ന് ഡിജിപി
ലിഗയുടെ കൊലപാതകം : രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ; ആവശ്യമെങ്കില്‍ ആന്തരികാവയവങ്ങള്‍ വിദേശത്ത് അയച്ച് പരിശോധിക്കുമെന്ന് പൊലീസ് 

തിരുവനന്തപുരം : വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലുണ്ടായിരുന്ന കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികള്‍ക്കെതിരെ കൊലപാതകം, ബലാല്‍സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ലിഗയെ മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം ചെയ്തശേഷമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 

കേസില്‍ ഉമേഷാണ് മുഖ്യപ്രതി. ഉമേഷ് 13 കേസുകളിലും, ഉദയന്‍ ആറ് കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി ഉദയന്റെ കോട്ടാണ് ലിഗയുടെ മൃതദേഹത്തില്‍ കണ്ടത്. ലിഗയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനും പ്രതികള്‍ ശ്രമിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തി. ആവശ്യമെങ്കില്‍ ലിഗയുടെ ആന്തരികാവയവങ്ങള്‍ വിദേശത്തേക്ക് അയച്ച് പരിശോധിക്കുമെന്നും പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു. 

അന്വേഷണസംഘത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അഭിനന്ദിച്ചു. അന്വേഷണം വേഗത്തിലാണ് നടത്തിയത്. എത്രയും പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടാനായി. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ട്. അന്വേഷണസംഘത്തിന് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കി ആദരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com