ലിഫ്റ്റില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എഎസ്‌ഐയെ സസ്‌പെന്റ് ചെയ്തു

ലിഫ്റ്റില്‍വചച്ച് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തലയോലപ്പറമ്പ് സ്റ്റേഷനിലെ എച്ച് എസ് നാസറിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തത്
ലിഫ്റ്റില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എഎസ്‌ഐയെ സസ്‌പെന്റ് ചെയ്തു


കോട്ടയം: ലിഫ്റ്റില്‍വചച്ച് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തലയോലപ്പറമ്പ് സ്റ്റേഷനിലെ എച്ച് എസ് നാസറിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് എഎസ്‌ഐക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.കുട്ടികള്‍ക്കെതിരായ അതിക്രമ നിരോധന നിയമമായ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. മകന്റെ സഹപാഠിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് നാസറിനെതിരായ പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com