വിശ്വാസികള്‍ ബിഷപ്പിന്റെ വാക്ക് കേട്ട് വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

വിശ്വാസികള്‍ ബിഷപ്പിന്റെ വാക്ക് കേട്ട് വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപതി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപതി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മദ്യനയത്തില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥയുള്ള നിലപാടല്ല സ്വീകരിച്ചതെന്നും കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം തെറ്റാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ബിഷപ്പ് പറഞ്ഞാല്‍ വിശ്വാസികള്‍ വോട്ട് ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്നയാള്‍ക്ക് വോട്ട് ചെയ്യണം എന്നുപറയുന്ന സഭാ നേതൃത്വം പരിഹാസ്യരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മലങ്കര സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഏതെങ്കിലും ഒരുപക്ഷത്തിന് വേണ്ടി മാത്രമായി ഒരു ജനകീയ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com