ഇടുക്കി : ബൈക്ക് യാത്രക്കാരനായ അച്ഛനെ ആക്രമിക്കാന്‍ വന്ന കാട്ടാനയ്ക്ക് കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോള്‍ മനസ്സലിഞ്ഞു. മൂന്നുവയസ്സുകാരന്റെ കരച്ചില്‍ കേട്ടതോടെ ആക്രമിക്കാനെത്തിയ ആന പിന്‍വാങ്ങുകയായിരുന്നു. മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ വെട്ടുകാട് ഭാഗത്താണു സംഭവം.
കാന്തല്ലൂര്‍ പുത്തൂര്‍ സ്വദേശി ഗണേശന്‍ മൂന്നു വയസ്സുള്ള മകന്‍ മണിയുമായി രാത്രി ഏഴുമണിയോടെ ബൈക്കില്‍ വരുമ്പോഴായിരുന്നു കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ചീറിവരുന്ന ആനയെ കണ്ട് ഗണേശന്‍ ബൈക്ക് വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ മറിഞ്ഞു.
ടയറിന്റെ അടിയില്‍ കാല്‍കുടുങ്ങി എഴുന്നേല്‍ക്കാന്‍ കഴിയാതെ പോയ ഗണേശനു നേരെ ആന പാഞ്ഞെത്തി. ഇതുകണ്ടു മകന്‍ മണി ഉറക്കെ നിലവിളിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ടതോടെ ആന പിന്തിരിയുകയായിരുന്നു എന്ന് ഗണേശന്‍ പറഞ്ഞു. ബൈക്ക് മറിഞ്ഞുവീണതിനെ തുടര്‍ന്ന് ഗണേശന്റെ കാലിന് ചെറുതായി പരിക്കേറ്റിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ