മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരില്‍ സാമ്പത്തിക തട്ടിപ്പ്; പി ശശിയുടെ സഹോദരനെതിരെ പരാതി

ആശ്രിതനിയമനത്തിന്റെ പേരില്‍ ജോലിവാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയതായാണ് പരാതി. മുന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ സഹോദരനെതിരെയാണ് പരാതി
മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരില്‍ സാമ്പത്തിക തട്ടിപ്പ്; പി ശശിയുടെ സഹോദരനെതിരെ പരാതി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേര് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ്. ആശ്രിതനിയമനത്തിന്റെ പേരില്‍ ജോലിവാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയതായാണ് പരാതി. മുന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ സഹോദരനെതിരെയാണ് പരാതി. അതേസമയം കോഴിക്കോട് കസബ സ്‌റ്റേഷനിലെത്തിയ പരാതിക്കാരില്‍ നിന്നും പരാതി സ്വീകരിക്കാന്‍ കസബ എസ്‌ഐ തയ്യാറായില്ലെന്ന് പരാതിക്കാര്‍ പറയുന്നു. 

പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥനായിരിക്കെ മരിച്ചയാളുടെ ഭാര്യയ്ക്ക് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ആദ്യം നാല്‍പ്പതിനായിരം രൂപ വാങ്ങി. പിന്നീട് തുക പല ഗഡുക്കളായി വാങ്ങിയെന്നും പാര്‍ട്ടി ഫണ്ടിലേക്ക് തുകവാങ്ങിയതായും പരാതിക്കാരി ആരോപിക്കുന്നു. രണ്ടരലക്ഷം രൂപയാണ് തന്നില്‍ നിന്ന് വാങ്ങിയത്. മറ്റ് പലരെയും ഇതേപേലെ വഞ്ചിച്ചതായും പരാതിക്കാരി പറയുന്നു. മുഖ്യമന്ത്രി അധ്യക്ഷനായ സി സ്റ്റിഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 40 പേരില്‍ നിന്ന് പതിനായിരം രൂപ വാങ്ങിയതായും സതീശനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം വാങ്ങിയതായും ഇതിന് പിന്നാലെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിരവധി ആരോപണങ്ങള്‍ നേരത്തെ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ടെങ്കിലും അന്നെല്ലാം രാഷ്ട്രീയ ബന്ധത്തിന്റെ പേരില്‍ സതീശന്‍ രക്ഷപ്പെടുകയായിരുന്നെന്നും പരാതിക്കാര്‍ പറയുന്നു. എന്നാല്‍ സഹോദരനുമായി 20 വര്‍ഷമായി അടുപ്പമില്ലെന്നാണ് ശശിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ പ്രതികരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com