ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ചെങ്ങന്നൂരില്‍ ബിഡിജെഎസ് ഒറ്റയ്ക്ക് മല്‍സരിക്കണം : വെള്ളാപ്പള്ളി നടേശന്‍

മനസ്സുകൊണ്ട് തളര്‍ന്ന അണികളാണ് ബിഡിജെഎസിന്  ഉള്ളത്. അണികളെ സൃഷ്ടിച്ചാല്‍ ഇപ്പോള്‍ തള്ളിപ്പറഞ്ഞവരും ബിഡിജെഎസിന് പിന്നാലെ വരും
ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ചെങ്ങന്നൂരില്‍ ബിഡിജെഎസ് ഒറ്റയ്ക്ക് മല്‍സരിക്കണം : വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : ചെങ്ങന്നൂരില്‍ ബിഡിജെഎസ് ഒറ്റയ്ക്ക് മല്‍സരിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ഇത് ആവശ്യമാണ്. ബിജെപിയുമായുള്ള സഖ്യം തുടര്‍ന്നാല്‍ അണികള്‍ ഇതിനെ പിന്തുണയ്ക്കില്ല. 

മനസ്സുകൊണ്ട് തളര്‍ന്ന അണികളാണ് ബിഡിജെഎസിന് ഇപ്പോള്‍ ഉള്ളത്. അണികളെ സൃഷ്ടിച്ചാല്‍ ഇപ്പോള്‍ തള്ളിപ്പറഞ്ഞവരും ബിഡിജെഎസിന് പിന്നാലെ വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. 

ബിജെപി നേതൃത്വം നല്‍കിയ വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് ബിഡിജെഎസ് ഇടഞ്ഞുനില്‍ക്കുകയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ചേര്‍ന്ന എന്‍ഡിഎ യോഗത്തിലും ബിഡിജെഎസ് നേതാക്കള്‍ പങ്കെടുത്തില്ല. ബിജെപി കേന്ദ്രനേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയശേഷം മതി തുടര്‍ന്നുള്ള സഹകരണം എന്നാണ് ബിഡിജെഎസ് നേതാക്കളില്‍ മിക്കവരുടെയും നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com