'ഒളിവിൽ കഴിഞ്ഞത് പേടിച്ച് ; ആ സംഘത്തിൽ മരിച്ച ശ്രീജിത്തില്ല', പൊലീസിനെ വെട്ടിലാക്കി കീഴടങ്ങിയ പ്രതികൾ

ആദ്യം തൊടുപുഴയിലാണ് എത്തിയത്. അവിടെ സുഹൃത്തിന്റെ സഹായത്തോടെ കാട്ടില്‍ ഒളിവില്‍ കഴിഞ്ഞു
'ഒളിവിൽ കഴിഞ്ഞത് പേടിച്ച് ; ആ സംഘത്തിൽ മരിച്ച ശ്രീജിത്തില്ല', പൊലീസിനെ വെട്ടിലാക്കി കീഴടങ്ങിയ പ്രതികൾ

കൊച്ചി : വരാപ്പുഴയിൽ വാസുദേവന്റെ വീടാക്രമിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റ് മരിച്ച ശ്രീജിത്തിന് ഒരു പങ്കുമില്ലെന്ന് പ്രതികൾ. കേസിൽ തുളസീദാസ് എന്ന ശ്രീജിത്ത് അടക്കം യഥാർത്ഥ പ്രതികൾ ഇന്നലെയാണ് കോടതിയിൽ കീഴടങ്ങിയത്. കേസിൽ മരിച്ച ശ്രീജിത്തിന് ഒരു പങ്കുമില്ലെന്ന പ്രതികളുടെ വെളിപ്പെടുത്തലോടെ, ശ്രീജിത്തിന്റെ അറസ്റ്റിനെ ന്യായീകരിക്കാൻ ശ്രമിച്ച പൊലീസ് വീണ്ടും വെട്ടിലായി. 

പൊലീസിനെ പേടിച്ചിട്ടാണ് ഇതുവരെ ഒളിവില്‍ കഴിഞ്ഞത്. ആദ്യം തൊടുപുഴയിലാണ് എത്തിയത്. അവിടെ സുഹൃത്തിന്റെ സഹായത്തോടെ കാട്ടില്‍ ഒളിവില്‍ കഴിഞ്ഞു. പിന്നീട് കുടകിലെത്തി. കേസിന്റെ ചൂട് കുറഞ്ഞതായി കണ്ടതോടെയാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. പ്രതികൾ വ്യക്തമാക്കി. പൊലീസിനെ വെട്ടിച്ചാണ് പ്രതികൾ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. 

വരാപ്പുഴ ദേവസ്വംപാടം സ്വദേശികളായ മദ്ദളക്കാരൻപറമ്പിൽ തുളസീദാസ് എന്ന ശ്രീജിത്ത്, തലയോണിച്ചിറ വീട്ടിൽ വിബിൻ, കുഞ്ഞാത്തുപറമ്പിൽ കെബി അജിത്ത് എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. ഇവർ വീടാക്രമണ കേസിൽ ഒന്നും മൂന്നും ആറും പ്രതികളാണ്. ഇവരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഏപ്രിൽ ആറിനാണ് വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്റെ വീട് ആക്രമിക്കുന്നതും, തുടർന്ന് വാസുദേവൻ ആത്മഹത്യ ചെയ്യുന്നതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com