ബാര്‍ കോഴയില്‍ മാണിയുടെ പങ്ക് ചെറുത് ;  കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എം എം മണി

ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളത് കോണ്‍ഗ്രസാണ്. നേമത്ത് ഒ രാജഗോപാല്‍ ജയിച്ചത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം
ബാര്‍ കോഴയില്‍ മാണിയുടെ പങ്ക് ചെറുത് ;  കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എം എം മണി

ആലപ്പുഴ : ബാര്‍ കോഴക്കേസ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി ചേര്‍ന്ന് സൃഷ്ടിച്ചതാണെന്ന് മന്ത്രി എംഎം മണി. ബാര്‍ കോഴയില്‍ കെ എം മാണിയുടെ പങ്ക് ചെറുത്. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും  മന്ത്രി എംഎം മണി പറഞ്ഞു. 

കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഒരുപോലെയല്ലെന്നും എംഎം മണി പറഞ്ഞു. ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളത് കോണ്‍ഗ്രസാണ്. നേമത്ത് ഒ രാജഗോപാല്‍ ജയിച്ചത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മണി അഭിപ്രായപ്പെട്ടു. 

കെ എം മാണിയുടെ വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ തിരുത്തി മാണിയുടെ വോട്ട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് ഒഴികെ ആരുടെയും വോട്ട് സ്വീകരിക്കുമെന്നായിരുന്നു കോടിയേരി അഭിപ്രായപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com