പാലക്കാട് ന​ഗ​ര​സ​ഭ​യി​ൽ യുഡിഎഫിന്റെ അ​വി​ശ്വാ​സം പാസായി; വി​ക​സ​ന സ്ഥി​രം​ സ​മി​തി അ​ധ്യ​ക്ഷ​ പുറത്ത്

നാ​ല് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ​ക്കെ​തി​രെ​യാ​ണ് യുഡിഎഫ് അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. ഇതിൽ മൂന്നെണ്ണവും പാസ്സായി
പാലക്കാട് ന​ഗ​ര​സ​ഭ​യി​ൽ യുഡിഎഫിന്റെ അ​വി​ശ്വാ​സം പാസായി; വി​ക​സ​ന സ്ഥി​രം​ സ​മി​തി അ​ധ്യ​ക്ഷ​ പുറത്ത്

പാ​ല​ക്കാ​ട്: പാലക്കാട് ന​ഗ​ര​സ​ഭ​യി​ൽ വി​ക​സ​ന സ്ഥി​രം​ സ​മി​തി അ​ധ്യ​ക്ഷ​ക്കെ​തി​രാ​യ യുഡിഎഫ് കൊണ്ടുവന്ന അ​വി​ശ്വാ​സം പാസായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചു. അവിശ്വാസം പാസാസായതോടെ വികസന സ്ഥിരം സമിതി അധ്യക്ഷയായ ബിജെപിയുടെ ടി. ബേബി പുറത്തായി. ഒ​മ്പ​തം​ഗ​ങ്ങ​ളു​ള്ള വി​ക​സ​ന സ്ഥി​രം​സ​മി​തി​യി​ൽ ബി.​ജെ.​പി -നാ​ല്, യു.​ഡി.​എ​ഫ് -നാ​ല്, സി.​പി.​എം -ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യിരുന്നു അം​ഗബലം. 

നാ​ല് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ​ക്കെ​തി​രെ​യാ​ണ് യുഡിഎഫ് അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. ഇതിൽ മൂന്നെണ്ണവും പാസ്സായി.  ബാ​ല​റ്റി​ന് പി​ന്നി​ൽ സി.​പി.​എം സ്വ​ത​ന്ത്ര ഒ​പ്പി​ടാ​ത്ത​തി​നെ തു​ട​ർ​ന്ന്, ആദ്യം നടന്ന ആ​രോ​ഗ്യ​ കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ക്കെ​തി​രാ​യ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ചെ​യ​ർ​മാ​നും വൈ​സ്​ ചെ​യ​ർ​മാ​നു​മെ​തി​രെ അ​വി​ശ്വാ​സം അ​വ​ത​രി​പ്പി​ക്കുമെ​ന്നാ​ണ് യു​ഡിഎ​ഫ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

52 അം​ഗ കൗ​ൺ​സി​ലി​ൽ പ്ര​മേ​യം കൊ​ണ്ടു​വ​രാ​ൻ ചു​രു​ങ്ങി​യ​ത് 18 അം​ഗ​ങ്ങ​ളു​ടെ ഒ​പ്പ് വേ​ണം. യു.​ഡി.​എ​ഫി​ന് 18 അം​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഒ​രാ​ൾ ലീ​ഗ് വി​മ​ത​നാ​യി വി​ജ​യി​ച്ച സെ​യ്ത​ല​വി​യാ​ണ്. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ​ക്കെ​തി​രെ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​ന്ന​തി‍ന്​ മു​ന്നോ​ടി​യാ​യി യുഡിഎഫിന്റെെ വർക്കിം​ഗ്ൻ ​ഗ്രൂപ്പ്  അം​ഗ​ങ്ങ​ൾ രാ​ജി​വെ​ച്ചി​രു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com