കൂടോത്രത്തിനു കേസടുക്കാന്‍ വകുപ്പില്ല; സുധീരനെ കൈവിട്ട് പൊലീസ്

കൂടോത്രത്തിനു കേസടുക്കാന്‍ വകുപ്പില്ല; സുധീരനെ കൈവിട്ട് പൊലീസ്
കൂടോത്രത്തിനു കേസടുക്കാന്‍ വകുപ്പില്ല; സുധീരനെ കൈവിട്ട് പൊലീസ്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെ വീട്ടുവളപ്പില്‍നിന്ന് കൂടോത്ര സാമഗ്രികള്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നു പൊലീസ്. കൂടോത്രത്തിന് എങ്ങനെ കേസെടുക്കുമെന്നാണ് ഇക്കാര്യം ആരാഞ്ഞു ബന്ധപ്പെട്ടപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. അതേസമയം കേസെടുക്കാന്‍ താന്‍ പരാതി നല്‍കിയിട്ടില്ലെന്ന് സുധീരനും പറയുന്നു.

കഴിഞ്ഞ ദിവസമാണ് കെപിസിസി മുന്‍ അധ്യക്ഷന്‍ കൂടിയായ വിഎം സുധീരന്റെ വീട്ട് വളപ്പില്‍ നിന്ന് വീണ്ടും കൂടോത്ര സാമഗ്രികള്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തിലെ ഒരു വാഴച്ചുവട്ടില്‍ നിന്ന് ലഭിച്ച കുപ്പിയില്‍ അടക്കം ചെയ്ത നിലയിലാണ് സാധനങ്ങള്‍ കണ്ടെത്തിയത്. ചെമ്പ്, അലൂമിനിയം തകിടുകളില്‍ കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം എന്നിവയുടെ ചിത്രങ്ങളും ശൂലങ്ങള്‍, ചെമ്പ് തകിടുകള്‍, വെള്ളാരം കല്ലുകള്‍ എന്നിവയാണ് കണ്ടെടുത്തത്. ഇവയെല്ലാം മെഡിക്കല്‍ കോളജ് പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. 

ഇത് ഒമ്പതാം തവണയാണ് ഇത്തരത്തില്‍ കൂടോത്രത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ കണ്ടെത്തുന്നതെന്ന് സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. പാഴ്‌വേലയായാണ് ഇതിനെ കാണുന്നത്. തുടര്‍ച്ചയായി വന്നത് കൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയതെന്നും സുധീരന്‍ പറഞ്ഞു. ഈ പരിഷ്ൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാമെന്നും അദ്ദേഹം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com