കുട്ടിയുടെ പേരില്‍ തമ്മില്‍ തല്ലി അച്ഛനും അമ്മയും; അവസാനം കുട്ടിക്ക് കോടതി തന്നെ പേരിട്ടു 

കുട്ടിയുടെ പേരില്‍ തമ്മില്‍ തല്ലി അച്ഛനും അമ്മയും; അവസാനം കുട്ടിക്ക് കോടതി തന്നെ പേരിട്ടു 

അമ്മ പറഞ്ഞു 'ജൊഹാന്‍ മണി സച്ചിന്‍' എന്ന് പേരിടണമെന്ന് എന്നാല്‍ അച്ഛന്റെ ആഗ്രഹം 'അഭിനവ് സച്ചിന്‍' എന്നിടാനായിരുന്നു

ച്ഛനും അമ്മയും രണ്ട് മതത്തിലുള്ളവര്‍, തന്റെ മതത്തിലുള്ള പേരില്‍ കുട്ടി വളരണമെന്ന് രണ്ടു പേരുടേയും ആഗ്രഹം. കുട്ടിയുടെ പേരില്‍ ധാരണയിലെത്താന്‍ ഇരുവര്‍ക്കും സാധിക്കാതിരുന്നതോടെ അവസാനം കോടതി കയറാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അവസാനം കോടതിതന്നെ കുട്ടിക്ക് പേരിട്ടു 'ജൊഹാന്‍ സച്ചിന്‍'. കേരള ഹൈക്കോടതിയിലാണ് അപൂര്‍വ പേരിടല്‍ ചടങ്ങ് നടന്നത്. 

കുട്ടിയ്ക്ക് രണ്ട് വ്യത്യസ്ത പേരുകളാണ് അച്ഛനും അമ്മയും തീരുമാനിച്ചത്. അമ്മ പറഞ്ഞു 'ജൊഹാന്‍ മണി സച്ചിന്‍' എന്ന് പേരിടണമെന്ന് എന്നാല്‍ അച്ഛന്റെ ആഗ്രഹം 'അഭിനവ് സച്ചിന്‍' എന്നിടാനായിരുന്നു. രണ്ടു പേരില്‍ നിന്നും പകുതിയെടുത്ത് കുഞ്ഞിനെ വിളിക്കാന്‍ കോടതി നിര്‍ദേശിച്ചു. അവസാനം ജൊഹാന്‍ സച്ചിന്‍ എന്നിടാന്‍ മാതാപിതാക്കള്‍ സമ്മതിക്കുകയായിരുന്നു. 

ഭാര്യയും ഭര്‍ത്താവും സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരാണ് ഉത്തരവിട്ടത്. ക്രിസ്ത്യന്‍ മതാചാരപ്രകാരം 2010 ലാണ് ഇരുവരും വിവാഹിതരായത്. ആദ്യത്തെ കുട്ടി ജനിച്ചപ്പോള്‍ കുട്ടിയുടെ പേരിനെക്കുറിച്ച് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. രണ്ടാമത്തെ കുട്ടി ജനിച്ചതോടെയാണ് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ആദ്യം പ്രശ്‌നപരിഹാരത്തിനായി കുടുംബകോടതിയേയാണ് സമീപിച്ചെങ്കിലും അതില്‍ ഇപ്പോഴും പരിഗണിച്ചിട്ടില്ല. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കേറ്റ് ആവശ്യം വന്നതോടെയാണ് മാതാപിതാക്കള്‍ കോടതി കയറിയത്.

പേര് വിവാഹ ബന്ധത്തിലൂന്നിയ പ്രശ്‌നമായിരുന്നതിനാല്‍ കുട്ടിക്ക് എത്രയും പെട്ടെന്ന് പേര് കണ്ടെത്തി ഇടണം എന്ന നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. ജനന സര്‍ട്ടിഫിക്കറ്റില്‍ കുഞ്ഞിന്റെ പേര് കൊടുക്കണമെന്നതും, സ്‌കൂളില്‍ ചേര്‍ക്കണം എന്നതിലുമെല്ലാം ഈ പ്രശ്‌നം ഭാവിയില്‍ പ്രശ്‌നം തീര്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

മണി എന്ന പേര് മാറ്റി ജൊഹാന്‍ സച്ചിന്‍ എന്ന പേര് തനിക്ക് സമ്മതമാണെന്ന നിലപാടിലേക്ക് ഒടുവില്‍ കുട്ടിയുടെ അമ്മ എത്തി. അമ്മ നിലപാട് മയപ്പെടുത്തിയതിന് പിന്നാലെ അച്ഛനും ഒടുവില്‍ ഒത്തുതീര്‍പ്പിന്റെ വഴിയിലെത്തി. ജൊഹാന്‍ എന്ന പേരിനോട് അച്ഛനും യോജിച്ചു. അമ്മയേയും അച്ഛനേയും കുഞ്ഞിന്റെ പേര് സംബന്ധിച്ച് ധാരണയിലെത്തിക്കുന്നതില്‍ അങ്ങിനെ കോടതി ജയിച്ചു. ജൊഹാന്‍ സച്ചിന്‍ എന്ന അമ്മയ്ക്കും അച്ഛനും സ്വീകാര്യമായ പേര് കണ്ടെത്തി പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചതില്‍ കോടതിക്കും സന്തോഷം. മുന്‍സിപ്പാലിറ്റി സെക്രട്ടറിക്ക് കോടതിയുടെ നിര്‍ദേശവുമുണ്ട്. ജൊഹാന്‍ സച്ചിന്‍ എന്ന പേരില്‍ എത്രയും പെട്ടെന്ന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com