കൊച്ചിയിൽ നടുറോഡിൽ ഭർത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു

എറണാകുളം പാലാരിവട്ടത്ത് നടുറോഡിൽ വച്ച് ഭർത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു
കൊച്ചിയിൽ നടുറോഡിൽ ഭർത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് നടുറോഡിൽ വച്ച് ഭർത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു. പുന്നപ്ര സ്വദേശിനി സുമയ്യയാണ് മരിച്ചത്.  പ്രതി പുന്നപ്ര സ്വദേശി സജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തിന് ശേഷം ഭർത്താവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ വഴക്കാണ് കൊലപ്പെടുത്താൻ കാരണമെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com