പ്രസ്താവനകള്‍ പ്രശ്‌നപരിഹാര സാധ്യത ഇല്ലാതാക്കി; കര്‍ദ്ദിനാളിനെതിരെ വീണ്ടും വൈദികസമിതി

കര്‍ദ്ദിനാളിന്റെ പ്രസ്താവനകള്‍ പ്രശ്‌ന പരിഹാരസാധ്യതയില്ലാതാക്കിയെന്നും ഭൂമി ഇടപാടുമൂലമൂണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്നും വൈദിക സമിതി
 പ്രസ്താവനകള്‍ പ്രശ്‌നപരിഹാര സാധ്യത ഇല്ലാതാക്കി; കര്‍ദ്ദിനാളിനെതിരെ വീണ്ടും വൈദികസമിതി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരെ വീണ്ടും വൈദിക സമിതി. കര്‍ദ്ദിനാളിന്റെ പ്രസ്താവനകള്‍ പ്രശ്‌ന പരിഹാരസാധ്യതയില്ലാതാക്കിയെന്നും ഭൂമി ഇടപാടുമൂലമൂണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്നും വൈദിക സമിതി. ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ കര്‍ദ്ദിനാള്‍ പ്രാവര്‍ത്തികമാക്കിയില്ലെന്നും ഫാദര്‍ കുര്യാക്കോസ് മുണ്ടായന്‍ കര്‍ദ്ദിനാളിന് അയച്ച കത്തില്‍ പറയുന്നു.

എറണാകുളംഅങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈസ്റ്റര്‍ കാലയളവില്‍ പ്രസ്താവിച്ചിരുന്നു. കെസിബിസി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കര്‍ദിനാളിനെ എറണാകുളംഅങ്കമാലി അതിരൂപതയിലെ ചടങ്ങുകളില്‍ പങ്കെടുത്താല്‍ ബഹിഷ്‌കരിക്കുമെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം വൈദികര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈദികസമിതി സെക്രട്ടറി കര്‍ദ്ദിനാളിന് കത്തയച്ചത്. 

രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണെന്നും എന്നാല്‍ ദൈവനിയമത്തിനാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ഈസ്റ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ നിയമം വച്ച് സഭയുടെ നിയമങ്ങള്‍ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.കോടതി വിധി കൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്നവര്‍ സഭയ്ക്കുളളിലുണ്ട്. നീതിമാനാണ് കുരിശില്‍ കിടന്നത്. നീതിക്കായി കുരിശിലേറിയ യേശുദേവനെ ഇല്ലാതാക്കി എങ്ങനെയെങ്കിലും വലിയവരാകാം എന്ന ചിന്തയാണ് ചിലര്‍ക്ക്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ല എന്നും ജോര്‍ജ്ജ് ആലഞ്ചേരി ഈസറ്റര്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com