വെളുക്കാന്‍ തേച്ചതും പാണ്ടായി ; മുഖം മിനുക്കാനായി പൊലീസ് അസോസിയേഷന്‍ സമ്മേളന പോസ്റ്ററില്‍ ഉപയോഗിച്ചത് തെലങ്കാന പൊലീസിന്റെ പടം

ഈ മാസം 11,12,13 തീയതികളില്‍ കോഴിക്കോടാണ് പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം നടക്കുന്നത്
വെളുക്കാന്‍ തേച്ചതും പാണ്ടായി ; മുഖം മിനുക്കാനായി പൊലീസ് അസോസിയേഷന്‍ സമ്മേളന പോസ്റ്ററില്‍ ഉപയോഗിച്ചത് തെലങ്കാന പൊലീസിന്റെ പടം

കോഴിക്കോട് : കസ്റ്റഡി മരണം അടക്കമുള്ള സംഭവങ്ങളെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ പൊലീസ് മുഖം മിനുക്കാന്‍ നടത്തിയ ശ്രമം വന്‍ അപമാനമായി മാറി. പൊലീസ് അസോസിയേഷന്റെ സമ്മേളനത്തോട് അനുബന്ധിച്ച് ഇറക്കിയ പോസ്റ്ററാണ് സേനയ്ക്ക് വീണ്ടും അപമാനമുണ്ടാക്കിയത്. പൊലീസ് കരുണയുടെയും ആര്‍ദ്രതയുടേയും മുഖമാണ് എന്ന് കാണിക്കാനായി ഉപയോഗിച്ച ചിത്രം തെലങ്കാന പൊലീസിന്റേതാണ് എന്ന് വ്യക്തമായി. സംഭവം വിവാദമായതോടെ പോസ്റ്റര്‍ തന്നെ പിന്‍വലിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. 

തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന അഗതികളെ കുളിപ്പിക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. എന്നാല്‍ തെലങ്കാനയിലെ പൊലീസ് സ്റ്റേഷനുകളുടെ ആഭിമുഖ്യത്തില്‍ അഗതികളെയും ആലംബഹീനരെയും സഹായിക്കാനായി 2016 ല്‍ ആരംഭിച്ച പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ ചിത്രമാണ് കേരള പൊലീസിന്റേത് എന്ന പേരില്‍ ഉപയോഗിച്ചത്. 

ഈ മാസം 11,12,13 തീയതികളില്‍ കോഴിക്കോടാണ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. പോസ്റ്റര്‍ വിവാദത്തില്‍ അസോസിയേഷനുള്ളിലും പ്രതിഷേധമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com