തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍

അന്വേഷണപുരോഗതി ഓരോമാസവും അഞ്ചാം തിയ്യതി കോടതിയെ അറിയിക്കണം. അന്വേഷണത്തില്‍ അപാകത തോന്നിയാല്‍ പരാതിക്കാരന് കോടതിയെ  സമീപിക്കാമെന്നും കോട്ടയം വിജിലന്‍സ് കോടതി
തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍

കോട്ടയം: മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വഹിക്കും. നാലുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാണമെന്ന് കോട്ടയം വിജിലന്‍സ് കോടതി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കി. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. എംപി ഫണ്ടു ഉപയോഗിച്ച് നിലം നികത്തിയ കേസിലാണ്  കോടതിയുടെ  മേല്‍നോട്ടത്തില്‍ അന്വേഷണം. 

അന്വേഷണപുരോഗതി ഓരോമാസവും അഞ്ചാം തിയ്യതി കോടതിയെ അറിയിക്കണം. അന്വേഷണത്തില്‍ അപാകത തോന്നിയാല്‍ പരാതിക്കാരന് കോടതിയെ  സമീപിക്കാമെന്നും കോട്ടയം വിജിലന്‍സ് കോടതി വ്യക്തമാക്കി. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാകാമെന്ന് നേരത്തെ വിജിലന്‍സ് സംഘം അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com