'നോക്കുകൂലി നിരോധനം വികസനത്തിന്റെ സൂര്യോദയം' ; പിണറായി സർക്കാരിനെ പുകഴ്ത്തി കെ എം മാണി

കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായയിലാണ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്ന ലേഖനം എഴുതിയിരിക്കുന്നത്
'നോക്കുകൂലി നിരോധനം വികസനത്തിന്റെ സൂര്യോദയം' ; പിണറായി സർക്കാരിനെ പുകഴ്ത്തി കെ എം മാണി

കോട്ടയം: നോക്കൂകൂലി നിരോധനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും അഭിനന്ദിച്ച് കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി. പാര്‍ട്ടി മുഖപത്രമായ പ്രതിഛായയിലാണ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്ന ലേഖനം എഴുതിയിരിക്കുന്നത്. 'നോക്കുകൂലി നിരോധനം വികസനത്തിന്റെ സൂര്യോദയം' എന്ന പേരിലാണ് കെ.എം. മാണിയുടെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോൺ​ഗ്രസിന്റെ നിലപാട്  നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ഇടതു സർക്കാരിനെ പുകഴ്ത്തി ലേഖനം മുഖപത്രത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാളെ നടക്കുന്ന സ്റ്റിയറിം​ഗ് കമ്മിറ്റി യോ​ഗം ചെങ്ങന്നൂരിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് തീരുമാനിക്കുമെന്നാണ് പാർട്ടി നേതൃത്വം അറിയിച്ചിട്ടുള്ളത്. 

ചെങ്ങന്നൂരിൽ ഇടതു സ്ഥാനാർത്ഥി സജി ചെറിയാനെ പിന്തുണയ്ക്കണമെന്നാണ് കെ എം മാണിയുടെയും ജോസ് കെ മാണിയുടെയും താൽപ്പര്യം. എന്നാൽ പിജെ ജോസഫ് അടക്കമുള്ളവർ എൽഡിഎഫ് ബന്ധത്തെ എതിർക്കുകയാണ്. ഈ സാഹചര്യത്തിൽ മനസാക്ഷി വോട്ട് ചെയ്യാൻ ആഹ്വാനം ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്. നിലപാട് സംബന്ധിച്ച ചോദ്യത്തിന് പൊതുതെരഞ്ഞെടുപ്പിലേ പാർട്ടി രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കൂ എന്ന് കെ എം മാണി അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com