പെണ്ണ് വെറും പെണ്ണ്: ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അവിഹിതം: സ്ത്രീകളെ മോശമായി ചിത്രീകരിച്ച് മുജാഹിദ് ബാലുശേരിയുടെ പ്രസംഗം

സ്വത്തുകള്‍ കൈകാര്യം ചെയ്യേണ്ടതും പെണ്ണിനേയും കുടുംബവും ഭരിക്കേണ്ടതും പുരുഷനാണ് എന്ന് പറയുന്ന ഇയാള്‍ കുടുംബം നോക്കുന്ന സ്ത്രീകളെ അഹങ്കാരികള്‍ എന്നാണ് വിളിക്കുന്നത്.
പെണ്ണ് വെറും പെണ്ണ്: ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അവിഹിതം: സ്ത്രീകളെ മോശമായി ചിത്രീകരിച്ച് മുജാഹിദ് ബാലുശേരിയുടെ പ്രസംഗം

ടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി. സ്ത്രീകള്‍ക്ക് ജോലിയുള്ളതാണ് കുടുംബത്തിന്റെ കാതലായ പ്രശ്‌നമെന്നും പെണ്ണ് പൊതുവെ അഹങ്കാരിയാണെന്നും ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അവിഹിതമുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നു. 'ആധുനിക പ്രശ്‌നങ്ങള്‍ക്ക് ഇസ്ലാമിക പരിഹാരം' എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഇയാള്‍ അടിസ്ഥാനവിരുദ്ധമായ വാദങ്ങളുമായി രംഗത്തു വന്നിരിക്കുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

പെണ്ണും ആണും ഒരേപോലെ ജോലി ചെയ്യുന്ന വീട്ടില്‍ വൃത്തിയുണ്ടാവില്ല. അവരുടെ അടിവസ്ത്രം വരെ അഴിച്ചിട്ടിട്ടുണ്ടാവും, നാനാഭാഗത്ത്. അത് അലക്കാന്‍ സമയമില്ല, അടക്കിവെക്കാന്‍ സമയമില്ല. ഡൈനിംഗ് ടേബിളില്‍ അഞ്ച്ദിവസം അലക്കാതെയിട്ട മുഴുവന്‍ വൃത്തികേടുമുണ്ടാകും. ഒരു മനുഷ്യന് അതിഥിയായി അങ്ങോട്ട് കയറിച്ചെല്ലാന്‍ പറ്റില്ല എന്നുമൊക്കെയാണ് ഇയാള്‍ പറയുന്നത്.

ഇതിന് ടെക്നോപാര്‍ക്ക് ഏറ്റവും വലിയ തെളിവാണെന്നും ഇയാള്‍ ചൂണ്ടിക്കാട്ടുന്നു. ടെക്‌നോപാര്‍ക്കില്‍ 'പുരുഷന്മാരേക്കാള്‍ ശമ്പളം വാങ്ങുന്നത് തങ്ങളാണെന്ന് പെണ്ണുങ്ങള്‍ പറയുന്നു. സ്ത്രീയുടെ മേല്‍ കൈകാര്യ കര്‍തൃത്വം പുരുഷനാണ്, മേല്‍നോട്ടം പുരുഷനാണ്'- ബാലുശേരി ഉന്നയിക്കുന്നു. പെണ്ണിനെയും ആണിനെയും ഒന്നാക്കാന്‍ ശ്രമിച്ചവര്‍ മനുഷ്യത്വത്തിനെതിരാണ്, മനുഷ്യനെപ്പറ്റി പഠിക്കാത്തവരാണ്, രാജ്യദ്രോഹികളാണെന്നെല്ലാമെന്ന വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ നിരത്തുന്നത്.

സ്വത്തുകള്‍ കൈകാര്യം ചെയ്യേണ്ടതും പെണ്ണിനേയും കുടുംബവും ഭരിക്കേണ്ടതും പുരുഷനാണ് എന്ന് പറയുന്ന ഇയാള്‍ കുടുംബം നോക്കുന്ന സ്ത്രീകളെ അഹങ്കാരികള്‍ എന്നാണ് വിളിക്കുന്നത്. ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ പുരുഷന്റെ തലയില്‍ കയറുമെന്നും അഹങ്കാരമാണ് സ്ത്രീകളുടെ മുഖമുദ്ര എന്നും ഇയാള്‍ പറയുന്നു. മാത്രമല്ല, പുരുഷന് കൂടുതല്‍ വേതനം കിട്ടിയാലും അവര്‍ക്ക് വിനയം ഉണ്ടാകുമെന്നാണ് ഇയാള്‍ പറയുന്നത്. 

വ്യാപക പ്രതിഷേധമാണ് മുജാഹിദ് ബാലുശ്ശേരിക്ക് നേരെ ഉയരുന്നത്. നേരത്തെയും ഇത്തരം വിവാദ പ്രസംഗങ്ങള്‍ മുജാഹിദ് ബാലുശ്ശേരി നടത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com