വരാപ്പുഴ കസ്റ്റഡി മരണം: പിന്നില്‍ പൊലീസ് ക്രിമിനലുകളെന്ന് മന്ത്രി ജി സുധാകരന്‍

വരാപ്പുഴയില്‍ നിരപരാധിയായ യുവാവിനെ മര്‍ദിച്ചു കൊന്നതു പൊലീസിലെ ക്രിമിനലുകളാണെന്ന് മന്ത്രി ജി സുധാകരന്‍.
വരാപ്പുഴ കസ്റ്റഡി മരണം: പിന്നില്‍ പൊലീസ് ക്രിമിനലുകളെന്ന് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: വരാപ്പുഴയില്‍ നിരപരാധിയായ യുവാവിനെ മര്‍ദിച്ചു കൊന്നതു പൊലീസിലെ ക്രിമിനലുകളാണെന്ന് മന്ത്രി ജി സുധാകരന്‍. അവരെ സര്‍ക്കാര്‍ സംരക്ഷിച്ചിട്ടില്ല.  എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ പ്രചാരണത്തിന്റെ ഭാഗമായി ചെങ്ങന്നൂരില്‍ കുടുംബ യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. 

പൊലീസില്‍ ക്രിമിനലുകളുണ്ടെന്നു കണ്ടെത്തിയത് യുഡിഎഫ് സര്‍ക്കാരിന്റെ പഠനത്തിലാണ്. അതില്‍ പെട്ടവരാണ് വരാപ്പുഴയില്‍ ക്രൂരത കാട്ടിയതെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com