മാഹിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകികളെ കുറ്റപ്പെടുത്തുന്നില്ലെന്ന് തോമസ് ഐസക്

ജനങ്ങളുടെ ആ നിമിഷത്തെ സ്വാഭാവികമായ വൈകാരിക പ്രതികരണം മാത്രമാണ്.
മാഹിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകികളെ കുറ്റപ്പെടുത്തുന്നില്ലെന്ന് തോമസ് ഐസക്

ചെങ്ങന്നൂര്‍: മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്. സിപിഎം പ്രവര്‍ത്തകന്‍ ബാബുവിനെ കൊന്നത് ആസൂത്രിതമായി ആയിരുന്നെന്നും അതിനോടുള്ള വൈകാരിക പ്രതികരണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകമെന്നും തോമസ് ഐസക് പറഞ്ഞു. 

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമായിരുന്നില്ല. ജനങ്ങളുടെ ആ നിമിഷത്തെ സ്വാഭാവികമായ വൈകാരിക പ്രതികരണം മാത്രമാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ചവരെ കുറ്റപ്പെടുത്തുന്നില്ലെന്നുമാണ് തോമസ് ഐസക് പറഞ്ഞത്. മാഹി കൊലപാതകത്തിന്റെ പേരില്‍ പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ല. പാര്‍ട്ടിക്ക് കുറച്ചുകൂടി അനുഭാവമാണ് കിട്ടിയിട്ടുള്ളതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നത്. മണിക്കൂറുകളുടെ ഇടവേളയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തി(42)നെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com