ജനാലയിലൂടെ കയ്യിട്ടു കടന്നുപിടിച്ച ആളുടെ കയ്യില്‍ കുത്തി, ചിത്രം പകര്‍ത്തി പെണ്‍കുട്ടി ; പ്രതി പിടിയില്‍

തെളിവുകള്‍ സഹിതം പരാതി നല്‍കിയതോടെ, കഴക്കൂട്ടം ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ പ്രതിയെ പൊലീസ് അനായാസം പിടികൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം : ഉറങ്ങിക്കിടക്കുമ്പോള്‍ ജനാലയിലൂടെ കയ്യിട്ടു കടന്നുപിടിച്ച ആള്‍ക്ക് തക്ക ശിക്ഷ നല്‍കി പെണ്‍കുട്ടി. ദേഹത്ത് പിടിച്ച കൈയില്‍ കുത്തി മുറിവേല്‍പ്പിച്ച പെണ്‍കുട്ടി, അക്രമിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ടെക്‌നോ പാര്‍ക്ക് ജീവനക്കാരിയാണ് ശല്യക്കാരനെതിരെ കയ്യോടെ ഉണര്‍ന്ന് പ്രതികരിച്ചത്. തെളിവുകള്‍ സഹിതം പരാതി നല്‍കിയതോടെ, കഴക്കൂട്ടം ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ പ്രതിയെ പൊലീസ് അനായാസം പിടികൂടി. 

ഈ മാസം 10 ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരികള്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടില്‍ വെച്ചായിരുന്നു അക്രമം. രാത്രി ജോലി കഴിഞ്ഞെത്തിയ ഇവര്‍ ഏറെ വൈകിയായിരുന്നു ഉറങ്ങാന്‍ കിടന്നത്. കടുത്ത ചൂടായതിനാല്‍ ജനാലകള്‍ തുറന്നിട്ടിരുന്നു. 

വീട്ടില്‍ കടന്ന പ്രതി ജനാലയ്ക്കരികില്‍ കിടന്ന യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇവര്‍ കുതറിമാറാന്‍ ശ്രമിച്ചിട്ടും പിടിവിടാതെ ഉപദ്രവം തുടര്‍ന്നു. ഒടുവില്‍ ഇയാളുടെ കയ്യില്‍ യുവതി കുത്തി. ഇതോടെയാണ് പിടുത്തം വിട്ടത്. ഇയാളെ തള്ളിമാറ്റിയ യുവതി, അക്രമിയുടെ ചിത്രം മൊബൈലില്‍ രകര്‍ത്തുകയും ചെയ്തു. 

ബഹളം കേട്ട് മറ്റ് ജീവനക്കാരികളും അന്തേവാസികളും എത്തുന്നതിന് മുമ്പ് അക്രമി മുങ്ങി. എന്നാല്‍ ചിത്രം അടക്കം യുവതി നല്‍കിയ പരാതി പ്രകാരം അന്വേഷിച്ച പൊലീസ് കേസിലെ പ്രതിയായ ഓട്ടോഡ്രൈവര്‍ മുരുകേശനെ കയ്യോടെ കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറാണ് ഇയാള്‍. ടെക്‌നോ പാര്‍ക്ക് ജീവനക്കാരായ ഇതര ജില്ലക്കാരികളായ യുവതികള്‍ മാത്രം താമസിക്കുന്ന പന്ത്രണ്ടോളം വീടുകളാണ് സമീപത്തുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com