തന്നെ സ്ഥാനഭ്രഷ്ടനാക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല; വെല്ലുവിളിച്ച് മനുഷ്യാവകാശ കമ്മീഷന്‍

ആര് വിമരര്‍ശിച്ചാലും ജനപക്ഷത്തു നിന്ന് ഇടപെടും. മുഖ്യമന്ത്രിയെ ഉപദേശകര്‍ തെറ്റിദ്ധരിപ്പിക്കുന്നു
തന്നെ സ്ഥാനഭ്രഷ്ടനാക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല; വെല്ലുവിളിച്ച് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സര്‍ക്കാരിനെ വെല്ലുവിളിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍ പേഴ്‌സണ്‍ പി.മോഹനദാസ്. തന്നെ സ്ഥാനഭ്രഷ്ടനാക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര് വിമരര്‍ശിച്ചാലും ജനപക്ഷത്തു നിന്ന് ഇടപെടും. മുഖ്യമന്ത്രിയെ ഉപദേശകര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

വരാപ്പുഴ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് പി.മോഹനദാസ് നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നിരുന്നു. 

ശ്രീജിത്തിന്റെ മരണം കസ്റ്റഡി കൊലപാതകമാണെന്നും പൊലീസിന് പങ്കുണ്ടെന്നുമായിരുന്നു പി.മോഹനദാസിന്റെ പ്രതികരണം. ഇതിനെതിരെ രംഗത്ത് വന്ന മുഖ്യമന്ത്രി കമ്മീഷന്‍, കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്ന് പറഞ്ഞിരുന്നു. സ്ഥാനം രാജിവച്ചിട്ടുവേണം പി.മോഹനദാസ് രാഷ്ട്രീയം സംസാരിക്കാന്‍ എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. നിയമമന്ത്രി എ.കെ ബാലനും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. 

കോവളത്ത് കൊല്ലപ്പെട്ട വിദേശവനിതയുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന കമ്മീഷന്റെ ഇത്തരവും വിവാദമായിരുന്നു. ക്രിസ്ത്യന്‍ ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കണം എന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഈ ഉത്തരവ് തരംതാണതും മനുഷ്യത്വ രഹിതവുമാണ് എന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com