പിണറായി വിജയന്‍ 'കേരളത്തിന്റെ മുഖ്യമന്ത്രി'യാണെന്ന് മറക്കരുത് ; വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി 

ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാബുവിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി, കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് തെറ്റാണ്
പിണറായി വിജയന്‍ 'കേരളത്തിന്റെ മുഖ്യമന്ത്രി'യാണെന്ന് മറക്കരുത് ; വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി, പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് തെറ്റാണ്. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആണെന്ന് ഓര്‍ക്കണം. ഉമ്മന്‍ചാണ്ടി പറഞ്ഞു.

മലപ്പുറത്ത് എടപ്പാളില്‍ തീയേറ്റര്‍ പീഡനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന പൊലീസിന്റെ നടപടിയെയും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. സംഭവത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായി. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. 

നേരത്തെ മാഹിയില്‍ സിപിഎം നേതാവ് ബാബുവിന്റെ വീട് സന്ദര്‍ശിച്ച പിണറായി വിജയന്‍, ആ നാട്ടുകാരനും സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ഷമേജിന്റെ വീട് സന്ദര്‍ശിച്ചിരുന്നില്ല. ഇതും വിമര്‍ശന വിധേയമായിരുന്നു. കൊച്ചിയില്‍ ഒരു ദിവസം മുഴുവന്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്നത് വിവാദമായപ്പോള്‍, മുഖ്യമന്ത്രിക്ക് എല്ലായിടത്തും പോകാനാകില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com