മലപ്പുറത്ത് വീടിന് തീവെച്ച് കുടുംബത്തെ അപായപ്പെടുത്തിയ സംഭവം: പ്രതി പിടിയില്‍

തീവെച്ചത് അടക്കാ കച്ചവടവുമായി ബന്ധപ്പെട്ട വിരോധം മൂലമെന്ന് പ്രതി. 
മലപ്പുറത്ത് വീടിന് തീവെച്ച് കുടുംബത്തെ അപായപ്പെടുത്തിയ സംഭവം: പ്രതി പിടിയില്‍

ലപ്പുറത്ത് ഒമ്പതംഗ കുടുംബം ഉറങ്ങിക്കിടന്ന വീടിന് തീയിട്ട സംഭവത്തില്‍ പ്രതി പിടിയില്‍. ചെറുവായൂര്‍ സ്വദേശി ആലിക്കുട്ടിയാണ് പിടിയിലായത്. തീവെച്ചത് അടക്കാ കച്ചവടവുമായി ബന്ധപ്പെട്ട വിരോധം മൂലമെന്ന് പ്രതി. 

മലപ്പുറം വാഴക്കാടാണ് വീടിന് തീയിട്ട് വീട്ടുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായത്. വീടിന് ചേര്‍ന്നുള്ള ചായ്പ്പ് മണ്ണെണ്ണയൊഴിച്ച് തീയിടന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തീകൊളുത്താന്‍ വരുന്നയാളുടെ സിസി ടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ചെറുവായൂര്‍ സ്വദേശി അബുബക്കറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് കുടുംബാഗംങ്ങള്‍ രക്ഷപ്പെട്ടത്. ആറുകുട്ടികളടക്കം ഒമ്പതുപേരാണ് വീട്ടിലുണ്ടായിരുന്നത്. ആറു കുട്ടികളടക്കം ഒന്‍പത് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. 

ദൃശ്യങ്ങളില്‍ രാത്രി 12 മണിക്ക് വീടിന് സമീപം ഒരാള്‍ മണ്ണണ്ണെയുമായി നടക്കുന്നത് കാണാന്‍ സാധിക്കും. തീയിട്ടതോടെ പുക ശ്വസിച്ച് കുട്ടികള്‍ ചുമച്ചു. ഇതോടെ വീട്ടുകാര്‍ ഉണരുകയായിരുന്നു. ഇതു കാരണമാണ് വന്‍ അപകടം ഒഴിഞ്ഞത്. സമീപത്തുള്ള വീട്ടിലെ സിസിടിവിയിലാണ് അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. സംഭവം അറിഞ്ഞ് നാട്ടുകാര്‍ ഓടികൂടിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com