ഗവര്‍ണറുടെ നീക്കം നിര്‍ണായകം; വാജ്ഭായ് വാലയുടെ ആര്‍എസ്എസ് ബന്ധം തുണയാകുമെന്ന പ്രതീക്ഷയില്‍ ബിജെപി

എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക് - സര്‍ക്കാര്‍ രൂപികരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസും ബിജെപിയും - ഗവര്‍ണര്‍ ആര്‍എസ്എസ് പക്ഷപാതിത്വം കാണിക്കുന്നതായി ആക്ഷേപം
ഗവര്‍ണറുടെ നീക്കം നിര്‍ണായകം; വാജ്ഭായ് വാലയുടെ ആര്‍എസ്എസ് ബന്ധം തുണയാകുമെന്ന പ്രതീക്ഷയില്‍ ബിജെപി

ബംഗളൂരു: കര്‍ണാടക തെരഞ്ഞടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ എല്ലാ കണ്ണുകളും ഗവര്‍ണര്‍ വാജ്ഭായ് വാലയിലേക്ക്. സര്‍ക്കാര്‍ രൂപികരിക്കാന്‍ ആരെ ക്ഷണിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സര്‍ക്കാര്‍ രൂപികരിക്കണമെന്ന അവകാശവാദവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ആദ്യം ക്ഷണിക്കേണ്ടത് ബിജെപിയെ ആണെന്നാണ് പാര്‍ട്ടിയുടെ  അവകാശവാദം. ജനങ്ങള്‍ ആഗ്രഹിച്ചത് കോണ്‍ഗ്രസ് മുക്തഭരണമാണ്. ഇതാണ് ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി തോറ്റതെന്നും ബിജെപി പറയുന്നു.

എന്നാല്‍ നിര്‍ണായക ശക്തിയായ ജെഡിഎസ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. അതേസമയം ഗവര്‍ണറെ കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ ഗവര്‍ണര്‍ മടക്കി അയച്ചു.

ഇതിനിടെ ഗവര്‍ണറുടെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തിയിട്ടുണ്ട്. മുന്‍കാല ആര്‍എസ്എസ് ബന്ധമാണോ കോണ്‍ഗ്രസ് സംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ചതെന്ന സംശയമുന്നിയിക്കുന്നത്. 2004 കര്‍ണാടകത്തില്‍ ഗവര്‍ണറായ ഇദ്ദേഹം ഗുജറാത്ത് നിയമസഭയില്‍ ഏറ്റവും അധികം ബജറ്റവതരിപ്പിച്ച മന്ത്രിയാണ്. മോദി മന്ത്രിസഭയില്‍ ആദ്ദേഹം മന്ത്രിയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com