ചാക്കിട്ട് പിടുത്തം ഭയപ്പെടേണ്ടതില്ല; എംഎല്‍എമാര്‍ക്ക് കേരളത്തില്‍ സുരക്ഷിത ഇടം റെഡി

കര്‍ണാടകയിലെ വാശിയേറിയ തിരഞ്ഞെടുപ്പിന്റെ ക്ഷീണത്തിലിരിക്കുന്ന എംഎല്‍എമാരെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ റിസോര്‍ട്ടുകളിലേക്ക് സ്വാഗതം ചെയ്യുന്നു
ചാക്കിട്ട് പിടുത്തം ഭയപ്പെടേണ്ടതില്ല; എംഎല്‍എമാര്‍ക്ക് കേരളത്തില്‍ സുരക്ഷിത ഇടം റെഡി

ബംഗലൂര്‍: കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി നീക്കം തുടങ്ങിയതിന്  പിന്നാലെ നിങ്ങളുടെ എംഎല്‍എമാര്‍ കേരളത്തില്‍ സുരക്ഷിതമെന്ന് കേരളാ ടൂറിസം വകുപ്പ്.  കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ക്ഷീണമകറ്റി സുരക്ഷിതമായിരിക്കാന്‍ പുതിയ എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ച് കേരള ടൂറിസം വകുപ്പിന്റെ ട്വീറ്റ്. കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കുതിരക്കച്ചവടത്തിന്റെ ദിനങ്ങളാണ് കര്‍ണാടക രാഷ്ട്രീയത്തെ ഇനി കാത്തിരിക്കുന്നത്. ഇതില്‍ നിന്ന് എംഎല്‍എമാര്‍ക്ക് സുരക്ഷിത താവളമൊരുക്കാം എന്ന തരത്തിലാണ് കേരള ടൂറിസം വകുപ്പ് ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

കര്‍ണാടകയിലെ വാശിയേറിയ തിരഞ്ഞെടുപ്പിന്റെ ക്ഷീണത്തിലിരിക്കുന്ന എംഎല്‍എമാരെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ റിസോര്‍ട്ടുകളിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് ടൂറിസം വകുപ്പിന്റെ ട്വീറ്റ്.

കുതിരച്ചവടത്തെ തടയിടാന്‍ എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസും ജെഡിഎസും വിപ്പ് നല്‍കിയിട്ടുണ്ട്. എംഎല്‍എമാരെ ചാക്കിട്ട് പിടുത്തം ഒഴിവാക്കുന്നതിനായി സുരക്ഷിതമായ രണ്ട് സംസ്ഥാനങ്ങളിലേക്ക് എംഎല്‍എമാരെ മാറ്റാനുള്ള നീക്കവും സജീവമായിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എമാരെ പഞ്ചാബിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യനീക്കത്തില്‍ ഇരുപാര്‍ട്ടികളിലേയും എം.എല്‍.എമാരില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് എംഎല്‍എമാരെ മാറ്റാനുളള തീരുമാനം. ഇത് കണക്കിലെടുത്താണ് കേരളാ ടൂറിസം പുതിയ പരസ്യവുമായി രംഗത്തെത്തിത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com