കുറ്റക്കാരോട് ജാഗ്രതക്കുറവ് കാണിക്കുന്ന ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ജാഗ്രതക്കുറവ് കാണിക്കില്ല: പിണറായി വിജയന്‍

കുറ്റക്കാരോട് ജാഗ്രതക്കുറവ് കാണിക്കുന്ന ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ജാഗ്രതക്കുറവ് കാണിക്കില്ല: പിണറായി വിജയന്‍

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് നല്ലതല്ലാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതു സംബന്ധിച്ച ഉത്കണ്ഠകള്‍ എല്ലാവര്‍ക്കുമുണ്ട്.

കേരളത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ചോദ്യചിഹ്നമാകുന്ന അവസ്ഥയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ജാഗ്രതയോടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത സ്ത്രീ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് നല്ലതല്ലാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതു സംബന്ധിച്ച ഉത്കണ്ഠകള്‍ എല്ലാവര്‍ക്കുമുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടാന്‍ നല്ല രീതിയിലുള്ള ബോധവത്കരണ വര്‍ത്തനങ്ങള്‍ നടത്താന്‍ സ്ത്രീ സംഘടനകള്‍ മുന്നോട്ടു വരണം. ലൈംഗികാതിക്രമങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിലപാടെടുക്കും. കുറ്റക്കാരോട് ജാഗ്രതക്കുറവ് കാണിക്കുന്ന ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ജാഗ്രതക്കുറവ് കാണിക്കില്ല എന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ജാഗ്രതയോടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ സംബന്ധിച്ചു ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത സ്ത്രീ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം എന്നിവ കൈകാര്യം ചെയ്യാനാണ് പ്രത്യേക വകുപ്പ് തന്നെ സർക്കാർ രൂപീകരിച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് നല്ലതല്ലാത്ത വാർത്തകൾ വരുന്നുണ്ട്. ഇതു സംബന്ധിച്ച ഉത്കണ്ഠകൾ എല്ലാവർക്കുമുണ്ട്. ഇത്തരം പ്രശ്നങ്ങൾ നേരിടാൻ നല്ല രീതിയിലുള്ള ബോധവത്കരണ വർത്തനങ്ങൾ നടത്താൻ സ്ത്രീ സംഘടനകൾ മുന്നോട്ടു വരണം. ലൈംഗികാതിക്രമങ്ങളുടെ കാര്യത്തിൽ സർക്കാർ കർശന നിലപാടെടുക്കും. കുറ്റക്കാരോട് ജാഗ്രതക്കുറവ് കാണിക്കുന്ന ഉദ്യോഗസ്ഥരോട് സർക്കാർ ജാഗ്രതക്കുറവ് കാണിക്കില്ല.

ഉദ്യോഗസ്ഥ സ്ത്രീകൾക്കായി സ്റ്റുഡിയോ അപ്പാർട്ട്മെൻറുകൾ നിർമിക്കാൻ തൊഴിൽ വകുപ്പ് നടപടിയായിട്ടുണ്ട്.
പൊതു ഇടങ്ങളിൽ വ്യത്തിയും നിലവാരവുമുള്ള ശൗചാലയങ്ങൾ, മുലയൂട്ടൽ കേന്ദ്രങ്ങൾ എന്നിവ നിർമിക്കാൻ തുക അനുവദിച്ചു.

പട്ടിക വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ പഠനവും ആരോഗ്യവും ഉറപ്പു വരുത്താൻ വാത്സല്യനിധി പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം പെൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ മൂന്നു ലക്ഷം രൂപ ലഭിക്കും. അംഗൻവാടി, ആശാ വർക്കർമാരുടെ വേതനം വർധിപ്പിച്ചു. വളരെയധികം സ്ത്രീകൾ തൊഴിലെടുക്കുന കയർ, കൈത്തറി, കശുവണ്ടി മേഖലകളിൽ സർക്കാർ മികച്ച ഇടപെടൽ നടത്തി. വൈകല്യമുള്ള കുട്ടികൾക്കുള്ള ബഡ്സ് സ്കൂളുകളുടെ എണ്ണം വർധിപ്പിക്കും. മാനസിക വൈകല്യമുള്ള കുട്ടികൾക്ക് പുനരധിവാസ കേന്ദ്രം ആരംഭിക്കാൻ നടപടി സ്വീകരിക്കും. കുഞ്ഞുങ്ങളുടെ അവകാശങ്ങളും മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങൾ വനിതാ സംഘടനകളുടെ സഹായത്തോടെ സംഘടിപ്പിക്കും.

അവിവാഹിതരായ അമ്മമാർക്കുള്ള ധനസഹായം 1000 രൂപയിൽ നിന്ന് 2000 രൂപയാക്കി. വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളും ഷോർട് സ്റ്റേ ഹോമുകളും നിർമിക്കാൻ നാല് കോടി രൂപ അനുവദിച്ചു. കുടുംബ ശ്രീക്ക് 200 കോടി രൂപ കൂടി അനുവദിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യം സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. മുതിർന്ന പൗരന്മാർക്ക് മികച്ച ജീവിത സൗകര്യങ്ങളൊരുക്കും. മുതിർന്ന പൗരന്മാർക്ക് പകൽ വീടുകളും കൂട്ടായി താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കും.

ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തി. എസ്.എസ്.എൽ.സി ബുക്കിൽ പ്രത്യേക കോളം ഉൾപ്പെടുത്തും. ലോകത്താദ്യമായി കൊച്ചിമെട്രോയിൽ ട്രാൻസ് ജെൻഡർ വിഭാഗക്കാർക്ക് തൊഴിൽ നൽകി. ട്രാൻസ് ജെൻഡർ മാർക്ക് നൈപുണ്യ പരിശീലനം, ഡൈവിംഗ് പരിശീലനം, തിരിച്ചറിയൽ കാർഡുകൾ, സ്വയം തൊഴിൽ പദ്ധതികൾ എന്നിവയും നടപ്പാക്കി വരുന്നു.

മയക്കുമരുന്നിന്റെ വ്യാപനത്തിൽ സമൂഹം ജാഗ്രത കാണിക്കണം. മയക്കുമരുന്നു മാഫിയ ലക്ഷ്യമിടുന്നത് കുഞ്ഞുങ്ങളെയാണ്. ഒരു തലമുറയെ ഇല്ലാതാക്കാർ മാഫിയകൾ സ്കൂളുകള കേന്ദ്രമാക്കി ബോധപൂർവമായ പ്രവർത്തനങ്ങൾ നത്തുകയാണ്. കുട്ടികളുടെ കൂടെ കൂട്ടതൽ സമയം ചെലവഴിക്കാൻ അമ്മമാർ ശ്രദ്ധിക്കണം. സ്കൂളുകളിൽ സമൂഹത്തിന്റെ ഇടപെടലും ജാഗ്രതയും ഉണ്ടാകണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com