പീഡനക്കേസ് മംഗലാപുരം ഏരിയാ സെക്രട്ടറിയെ സിപിഎം പുറത്താക്കി

പീഡനക്കേസ് മംഗലാപുരം ഏരിയാ സെക്രട്ടറിയെ സിപിഎം പുറത്താക്കി

വിനോദ് സ്ത്രീയുടെ മുറിയില്‍ അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ അപമാനിക്കുവാന്‍ ശ്രമിച്ചു എന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഗോവയില്‍ നിന്ന് സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ സിപിഎം ഏരിയ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി . കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം മംഗലപുരം ഏരിയാസെക്രട്ടറി വിനോദ് കുമാറിനെ പൊലീസ് ഗോവന്‍ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

തിരുവനന്തപുരത്ത് സ്ഥിര താമസമാക്കിയ യുവതിയെ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് വിനോദ് കുമാര്‍ ഗോവയിലെത്തിച്ചത്. ഗോവയിലുള്ള സുഹൃത്തുക്കള്‍ വഴി പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് നല്‍കാമെന്ന ഉറപ്പിലായിരുന്നു ഇവിടെയെത്തിച്ചത്.

ഇവിടെ വച്ച് വിനോദ് സ്ത്രീയുടെ മുറിയില്‍ അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ അപമാനിക്കുവാന്‍ ശ്രമിച്ചു എന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയിലുണ്ട്. 

ദുബായിലായിരുന്ന സ്ത്രീ ഒന്നരമാസം മുന്‍പാണ് വിനോദ് കുമാറിനെ പരിചയപ്പെടുന്നതെന്നും പൊലീസ് പറയുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ മഡ്ഗാവ് ജുഡീഷ്യല്‍ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. സ്ത്രീക്ക് മറ്റുഭാഷകള്‍ അറിയാത്തതിനാല്‍ ദ്വിഭാഷിയെ ഉപയോഗിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

തിരുവനന്തപുരം കാട്ടായിക്കോണം മുന്‍ കൗണ്‍ലറായിരുന്ന വിനോദ് കുമാറിനെ ഇക്കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലാണ് സിപിഎം ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസവും ഒരു സിപിഎം നേതാവ് മലപ്പുറത്ത് അറസ്റ്റിലായിരുന്നു.വെളിയങ്കോട് തണ്ണിത്തുറ മുന്‍ബ്രാഞ്ച് സെക്രട്ടറി ടി എന്‍ ഷാജഹാനെയാണ് പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com