ശ്രീജിത്തിന്റെ കസ്റ്റഡിമരണം: കേസില്‍ താന്‍ നിരപരാധിയാണെന്ന് ടൈഗര്‍ ഫോഴ്‌സ് തലവന്‍

അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ വൈരുദ്ധ്യങ്ങളായ പ്രതികരണമായിരുന്നു അദ്ദേഹം നടത്തിയത്.  
ശ്രീജിത്തിന്റെ കസ്റ്റഡിമരണം: കേസില്‍ താന്‍ നിരപരാധിയാണെന്ന് ടൈഗര്‍ ഫോഴ്‌സ് തലവന്‍


രാപ്പുഴ കസ്റ്റഡിമരണക്കേസില്‍ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പതറി മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജ്. ക്രൈംബ്രാഞ്ച് എസ് പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നാലുമണിക്കൂറാണ് എസ്പിയെ ചോദ്യം ചെയ്തത്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ വൈരുദ്ധ്യങ്ങളായ പ്രതികരണമായിരുന്നു അദ്ദേഹം നടത്തിയത്.  

സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അന്വേഷണ സംഘത്തോട് വ്യക്തമാക്കിയ എവി ജോര്‍ജ് പിന്നീട് ടൈഗര്‍ ഫോഴ്‌സിനെ നിയോഗിച്ചത് താനാണെന്നും പറഞ്ഞു.

റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മുളന്തുരത്തിയില്‍ നിന്നുള്ള നാലുപേരാണ് ശ്രിജിത്തിനെ അറസ്റ്റ് ചെയ്തത്. കവി വേഷത്തിലായിരുന്നു ശ്രീജിത്തിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയതതെന്നും വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീജിത്തിനെ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങല്‍ മര്‍ദിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

വാരാപ്പുഴ ദേവസ്വം പാടത്ത് വാസുദേവന്റെ മരണവുമായി ബന്ധപ്പെട്ടാണ് ശ്രിജിത്തിനെ ടൈഗര്‍ ഫോഴ്‌സ് കസ്റ്റഡിയിലെടുത്തത്. ആരോപണവിധേയനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ സാനിധ്യമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നിരിക്കെയാണ് ടൈഗര്‍ ഫോഴ്‌സ് അംഗങ്ങള്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുന്നത്. ഈ നടപടി എസ്പിഎ വിജോര്‍ജിന്റെ വീഴ്ചയാണെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലില്‍ സൂചിപ്പിക്കുന്നു.

കസ്റ്റഡി മരണക്കേസില്‍ എവി ജോര്‍ജിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ഈ ആഴ്ച തന്നെ ഇദ്ദേഹത്തെ െ്രെകംബ്രാഞ്ച് സംഘം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. കേസില്‍ പ്രതി ചേര്‍ത്താകും ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുക. ഇതുസംബന്ധിച്ചു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ ഉപദേശവും തേടിയിട്ടുണ്ട്. യൂണിഫോമില്ലാത്തവരെ എന്തിനാണ് കേസന്വേഷിക്കാന്‍ വിട്ടതെന്ന ചോദ്യത്തിന് എസ്.പിക്കു മറുപടിയുണ്ടായിരുന്നില്ല.

ശ്രീജിത്തിനെ പിടികൂടിയവര്‍ക്കു പ്രത്യേക പാരിതോഷികം നല്‍കാനും ജോര്‍ജ് തയാറെടുക്കുകയായിരുന്നു. കസ്റ്റഡി മരണത്തിനുശേഷം അറസ്റ്റ് രേഖകളില്‍ കൃത്രിമം കാണിക്കാന്‍ എസ്പി പ്രേരിപ്പിച്ചെന്നു ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരും രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് ശ്രീജിത്തിന് മര്‍ദനമേറ്റിരുന്നതായി ചൂണ്ടിക്കാട്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് സംഘടിപ്പിച്ച വൈദ്യപരിശോധന റിപ്പോര്‍ട്ടായിരുന്നു പൊലീസ് ഉയര്‍ത്തിക്കാട്ടിയത്. 

എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലോക്കപ്പ് മര്‍ദ്ധനത്തിലാണ് ശ്രീജി്ത്ത് മരിച്ചതെന്നും ചെറുകുടലിനടക്കം ക്ഷതം സംഭവിച്ചരീതിയില്‍ പൊലീസില്‍ നിന്ന് ക്രൂരമര്‍ദനമേറ്റതായും കണ്ടെത്തുകയായിരുന്നു.

ഇതോടെ വാരാപ്പുഴ എസ്‌ഐ അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തിരുന്നു. മൂവാറ്റുപുഴ ടൈഗര്‍ഫോഴ്‌സ് സംഘത്തെ രൂപീകരിച്ചത്. എസ് പി എവി ജോര്‍ജ്ജാണ്. വാരാപ്പുഴ പൊലീസ് അന്വേഷിക്കേണ്ട കേസില്‍ ടൈഗര്‍ഫോഴ്‌സ് അംഗങ്ങളെ ഏല്‍പ്പിച്ച എസ് പിയുടെ നടപടിയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com