തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. സാഗര്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ ചെറിയ രീതിയില്‍ ശക്തി പ്രാപിച്ചാണ് ഇന്ത്യന്‍ തീരത്ത് എത്തുക.
ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ