ഇന്ധനവില നൂറിലേക്കടുക്കുന്നു; വലഞ്ഞ് ജനം; കൂസലില്ലാതെ ഭരണകൂടങ്ങള്‍ 

സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡും കഴിഞ്ഞ് കുതിക്കുന്നു
ഇന്ധനവില നൂറിലേക്കടുക്കുന്നു; വലഞ്ഞ് ജനം; കൂസലില്ലാതെ ഭരണകൂടങ്ങള്‍ 

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡും കഴിഞ്ഞ് കുതിക്കുന്നു. 80ന് പുറത്താണ് ഇന്നത്തെ പെട്രോള്‍ വില. തിരുവനന്തപുരത്ത് 80.1 രൂപയായി. ഇന്ന് 32 പൈസ കൂടി. ഡീസലിന് 24 പൈസകൂടി, 73.06 ആണ് ഇന്നത്തെ ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 78.62 രൂപയായപ്പോള്‍ കോഴിക്കോട് 78.44 ആണ്. ഡീസലിന് കോഴിക്കോട് 71.60രൂപയായി.

കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഇന്ധന വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതാണ് വില കൂടാന്‍ കാരണം. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ പെട്രോളിന് 88 പൈസയും ഡീസലിന് 1.28 രൂപയുമാണ് വര്‍ധിച്ചത്. വരുംദിവസങ്ങളില്‍ വില വീണ്ടും വര്‍ധിച്ചേക്കും. 

ക്രൂഡോയില്‍ വിലവര്‍ധന, ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനുള്ള മറ്റു മുഖ്യ കാരണങ്ങള്‍. വില താഴ്ന്നുനിന്നപ്പോള്‍ വര്‍ധിപ്പിച്ച നികുതികള്‍ കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറായതുമില്ല. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ പകുതിയോളം നികുതികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com